Kerala Ration Update: 6 ലിറ്റർ മണ്ണെണ്ണ ആർക്കൊക്കെ? സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിച്ചു
September Ration Distribution Begins: സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ആരംഭിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്. മുൻ മാസങ്ങളിലെ പോലെ സെപ്റ്റംബർ മാസത്തിലും കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വാങ്ങാവുന്നതാണ്. PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും.
തിരുവനന്തപുരം: സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ആരംഭിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ മാസത്തിലെ റേഷൻ വിതരണം കഴിഞ്ഞ മാസം 31ന് അവസാനിച്ചു. സെപ്റ്റംബർ 1,2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരുന്നു. തുടർന്ന് ഇന്ന് മുതൽ സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്.
മണ്ണെണ്ണ വിതരണം
മുൻ മാസങ്ങളിലെ പോലെ സെപ്റ്റംബർ മാസത്തിലും കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വാങ്ങാവുന്നതാണ്. 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.
സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം
അന്ത്യോദയ അന്ന യോജന (AAY)
AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
മുൻഗണന വിഭാഗം (PPH)
PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
ALSO READ: പിഎം കിസാൻ 24-ാം ഗഡു ലഭിച്ചില്ലേ? 2000 രൂപ കിട്ടാത്ത കർഷകർ ചെയ്യേണ്ടത്
പൊതുവിഭാഗം സബ്സിഡി (NPS)
NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം (NPNS)
NPNS കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കിൽ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച് ലഭിക്കുന്നതാണ്. സ്റ്റോക്കിനനസുരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സ്ഥാപനം (NPI)
NPI കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
English Summary:
Ration distribution for the month of September has begun. AAY cardholders will receive 30 kg of rice and 2 kg of wheat free of cost, along with 3 packets of atta at a rate of Rs 7.