Ration: സമയം കഴിഞ്ഞിട്ടില്ല….ഏപ്രിൽ മാസത്തെ റേഷൻ വാങ്ങാൻ ഇനിയും അവസരം!

Kerala Ration Distribution Deadline Extended: ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിന്റെ കാലാവധിയാണ് നീട്ടിയത്. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെയും വിഷുവും പ്രമാണിച്ച് ഏപ്രിൽ, മേയ് മാസത്തെ റേഷൻ ഒരുമിച്ച് നൽകിയിരുന്നു. എന്നാൽ, ചിലയിടങ്ങളിഷ രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചിരുന്നു.

Ration: സമയം കഴിഞ്ഞിട്ടില്ല....ഏപ്രിൽ മാസത്തെ റേഷൻ വാങ്ങാൻ ഇനിയും അവസരം!

പ്രതീകാത്മക ചിത്രം

Updated On: 

09 May 2026 | 02:13 PM

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിന്റെ സമയപരിധി നീട്ടിയതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിതരണത്തിന്റെ കാലാവധിയാണ് നീട്ടിയത്. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെയും വിഷുവും പ്രമാണിച്ച് ഏപ്രിൽ, മേയ് മാസത്തെ റേഷൻ ഒരുമിച്ച് നൽകിയിരുന്നു. എന്നാൽ, ചിലയിടങ്ങളിഷ രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചിരുന്നു.

ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം പലരും മെയ് മാസത്തിലെ വിഹിതമാണ് വാങ്ങിയത്. തുടർന്ന് ഏപ്രിൽ മാസത്തെ റേഷൻ വാങ്ങാനുള്ള സമയം നീട്ടിയിരുന്നു. മേയ് 5 വരെയാണ് സമയം നീട്ടിയത്. എന്നാൽ ഇപ്പോഴിതാ, സമയം വീട്ടും നീട്ടിയിരിക്കുകയാണ്. മെയ് 15 വരെയാണ് സമയം നീട്ടിയത്.

സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പ്

2026 ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 15 (വെള്ളിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്. തുടർന്ന് മെയ് 16, ശനിയാഴ്ച റേഷൻ കടകൾക്ക് അവധി ആയിരിക്കും. അതേസമയം, ഏപ്രിൽ 4ന് ആരംഭിച്ചിരുന്ന മെയ് മാസത്തിലെ റേഷൻ വിതരണം തുടരുകയാണ്. മെയ് മാസത്തിലെ റേഷൻ വിഹിതം ഏപ്രിൽ മാസത്തിൽ മുൻകൂറായി വാങ്ങാത്തവർക്ക് അത് മെയ് 30 വരെ വാങ്ങാവുന്നതാണ്.

ALSO READ: മെയ് 15ന് ശേഷം പെട്രോൾ, ഡീസൽ, ​ഗ്യാസ് വില കൂടും; കാര്യങ്ങളൊക്കെ ഉറപ്പായി!

മെയ് മാസത്തിലെ റേഷൻ വിഹിതം

അന്ത്യോദയ അന്ന ജോയന (AAY)

അന്ത്യോദയ അന്ന ജോയന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, 3 പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിൽ ലഭിക്കും.

മുൻഗണന വിഭാഗം (PHH)

മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്ന് നാല് കിലോ കുറച്ച് അതിന് പകരം 4 പായ്ക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ വാങ്ങാവുന്നതുമാണ്.

പൊതു വിഭാഗം സബ്സിഡി (NPS)

പൊതു വിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിവും രണ്ട് കിലോ അരി വീതം കിലോയക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്‌റ്റോക്കിന് അനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും.

പൊതു വിഭാഗം (NPNS)

പൊതുവിഭാഗം കാർഡിന് നാല് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതു വിഭാഗം സ്ഥാപനം (NPI)

പൊതു വിഭാഗം സ്ഥാപനം കാർഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും, അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Kerala Government Civil Supplies Department has announced that deadline for ration distribution extended. The ration distribution for the month of April 2026 has been extended till May 15 (Friday). Thereafter, ration shops will be closed on Saturday, May 16.

Follow Us
Related Stories
സർക്കാരിന് നഷ്ടം 2.20 കോടി: ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; ഗുരുതര കണ്ടെത്തലുകളുമായി സി.എ.ജി റിപ്പോർട്ട്
Kerala Weather Update: മഴ മുന്നറിയിപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മാത്രം നിർദ്ദേശം
മുഖ്യമന്ത്രിക്ക് നാളെ രാവിലെ ആറിന് ഗൃഹപ്രവേശം! ഇനി താമസം ക്ലിഫ് ഹൗസിൽ
VD Satheesan: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി
Vehicle Modification : വാഹനപ്രേമികളേ ശാന്തരാകുവിന്‍… സീറ്റ് കവറിലും സ്റ്റിക്കറിലും ഒതുങ്ങില്ല!, മോഡറേറ്റ് മോഡിഫിക്കേഷന് പച്ചക്കൊടി നല്‍കാന്‍ സര്‍ക്കാര്‍
ബിജെപി ഒറ്റയ്ക്കല്ല! ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോൺഗ്രസ് അ‌ംഗത്തിന്റെ സത്യപ്രതിജ്ഞയും അ‌സാധുവാക്കി
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'