AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fuel and LPG Price Hike: മെയ് 15ന് ശേഷം പെട്രോൾ, ഡീസൽ, ​ഗ്യാസ് വില കൂടും; കാര്യങ്ങളൊക്കെ ഉറപ്പായി!

Petrol, Diesel, and LPG Price Hike From May 15: ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഉണ്ടായത്. ആഗോള എണ്ണമേഖലയിൽ വലിയ ആഘാതം നേരിട്ടിട്ടും, ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല.

Fuel and LPG Price Hike: മെയ് 15ന് ശേഷം പെട്രോൾ, ഡീസൽ, ​ഗ്യാസ് വില കൂടും; കാര്യങ്ങളൊക്കെ ഉറപ്പായി!
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 09 May 2026 | 10:27 AM

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില കൂട്ടുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന റിപ്പോർട്ടുകൾ വന്നത്. ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഉണ്ടായത്. അതുകൊണ്ട് തന്നെ മെയ് 15 മുതൽ വില വർധിപ്പിക്കുമെന്നാണ് ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തത്.

എണ്ണ വിലയ്ക്കൊപ്പം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയും ഉയരുന്നതാണ്. വർധന കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ പെട്രോൾങ, ഡീസൽ വില ലിറ്ററിന് 4 -5 രൂപ വരെ ഉയർന്നേക്കും. എൽപിജി സിലിണ്ടറുകളുടെ വില 40 – 50 വരെ ഉയരാനാണ് സാധ്യത. 2022 മുതൽ പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.

പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനവാണ് ഉണ്ടായത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് യുദ്ധം കാരണം അടച്ചതോടെ ആഗോള ഊർജ്ജ വിതരണത്തിൽ വലിയ തടസ്സമാണ് ഉണ്ടായത്. പിന്നാലെ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായാണ് ഉയർന്നത്.

ALSO READ: ഇനി റബറാണ് താരം, വില റോക്കറ്റ് പോലെ കുതിയ്ക്കുന്നു… കർഷകർക്ക് ഇനി വരുന്നത് ലാഭത്തിന്റെ കാലം

അതേസമയം, ആഗോള എണ്ണമേഖലയിൽ വലിയ ആഘാതം നേരിട്ടിട്ടും, ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ചില്ലറ ഇന്ധന വിലയും വർദ്ധിച്ചുവരുന്ന ചെലവുകളും തമ്മിലുള്ള കടുത്ത പൊരുത്തക്കേടും, മാസംതോറും ഒഎംസികൾ നേരിടുന്ന 30,000 കോടി രൂപയുടെ നഷ്ടവും ചൂണ്ടിക്കാട്ടിയാണ് വില വർധനവിന് സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറയുന്നത്.

എൽപിജി വില

വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചാൽ വലിയ പ്രതിസന്ധിയാകും നേരിടേണ്ടി വരിക. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന്റെ വില കൂടിയത്. ഒറ്റയടിക്ക് 993 രൂപയാണ് വർധിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 3,000 രൂപ പിന്നിട്ടു.

ഇത്തരത്തിൽ ഒറ്റയടിക്ക് ഇത്രയധികം തുക കൂട്ടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. കൊച്ചിയിൽ 3,085 രൂപയാണ് വില. തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമാണ് വില. ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയുമാണ് കൂട്ടിയത്.

ഹോട്ടൽ വിഭവങ്ങളുടെ വിലയിൽ കുതിപ്പ്

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധനവിന് പിന്നാലെ ഹോട്ടൽ ഉടമകൾ ഭക്ഷ്യവിഭവങ്ങളുടെ വിലയും കൂട്ടി. വിഭവങ്ങൾക്ക് 2 – 50 രൂപ വരെയാണ് കൂട്ടിയത്. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് വില കൂട്ടിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല വില കൂട്ടിയതെന്നും പാചകവാതക വില വർധിച്ച സാഹചര്യത്തിൽ വിഭവങ്ങൾക്ക്‌ വില കൂട്ടുകയല്ലാതെ വേറെ വഴിയില്ലെന്നും ഉടമകൾ പറഞ്ഞു.

English Summary:

Petrol, diesel and LPG prices in India will reportedly be increased as the Middle East conflict continues. The country’s oil companies are losing about Rs 30,000 crore a month. Therefore, the prices will be increased from May 15, according to a report by India Today TV.

Follow Us