Kerala Ration Shop Holiday: നാളെയും മറ്റന്നാളും റേഷൻ കടകൾ അവധി; സെപ്റ്റംബറിൽ ഓരോ കാർഡിനും ലഭിക്കുന്ന സാധനങ്ങൾ അറിയൂ

September 2026 Ration Distribution: What Each Cardholder Will Get: 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ എ.എ.വൈ കാർഡ് ഉടമകൾക്ക് ആകെ 1 ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക, പി.എച്ച്.എച്ച്, എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുകളിൽ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും

Kerala Ration Shop Holiday: നാളെയും മറ്റന്നാളും റേഷൻ കടകൾ അവധി; സെപ്റ്റംബറിൽ ഓരോ കാർഡിനും ലഭിക്കുന്ന സാധനങ്ങൾ അറിയൂ

Kerala Ration Updates

Published: 

31 Aug 2026 | 06:24 PM

സംസ്ഥാനത്ത് സെപ്റ്റബർ 1 നാളെയും, സെപ്റ്റബർ 2 മറ്റന്നാളും റേഷൻ കടകൾ അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതിയാണ് ആരംഭിക്കുക. അതേസമയം ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് ഓഗസ്റ്റ് 31 ഓടുകൂടി അവസാനിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ എ.എ.വൈ കാർഡ് ഉടമകൾക്ക് ആകെ 1 ലിറ്റർ മണ്ണെണ്ണയാണ് ലഭിക്കുക, പി.എച്ച്.എച്ച്, എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുകളിൽ അര ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

ഓരോ കാർഡുകൾക്കുമുള്ള സെപ്റ്റംബർ മാസത്തെ റേഷൻ വിഹിതം

എ.എ.വൈ (മഞ്ഞ) കാർഡ് ഉടമകൾക്ക് 30 കിലോ അരിയും, 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും ഇത് കൂടാതെ മൂന്ന് പാക്കറ്റ് ആട്ട 7 രൂപാ നിരക്കിലും വാങ്ങാവുന്നതാണ്. മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കടകളിലെ സ്റ്റോക്കിന് അനുസരിച്ച് ഗോതമ്പിന് പകരം ആട്ടയും വാങ്ങാനാകും. 9 രൂപ നിരക്കിലായിരിക്കും ആട്ട ലഭിക്കുക. അധിക വിവിതമായി കിലോക്ക് 26 രൂപ നിരക്കിൽ പരമവധി 3 കിലോ അരിയും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ചായിരിക്കും ഈ അധിക വിഹിതം ലഭ്യമാവുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Also Read: മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണോ? ഇനി നേരിട്ട് കാണാനാവുക ആഴ്ചയിൽ മൂന്ന് ദിവസം

പൊതു വിഭാഗമായ എൻ.പി.എസ് (നീല) കാർഡിലെ ഓരോ അംഗത്തിനും കിലോയ്ക്ക് 4 രൂപ നിരക്കിൽ രണ്ട് കിലോ അരി വീതം ലഭിക്കും. ഓരോ കാർഡിലും പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപക്ക് നിരക്കിൽ രണ്ട് കിലോ ഗോതമ്പും ലഭിക്കുന്നതാണ്. ഇതിന് പുറമെ അധിക വിഹിതമായ കിലോയ്ക്ക് 26 രൂപാ നിരക്കിൽ പരമാവധി 10 കിലോ അരിയും വാങ്ങാനാകും. താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ചായിരിക്കും ഈ അരി ലഭിക്കുക. സ്റ്റോക്കിന് അനുസരിച്ച് കിലോയ്ക് 17 രൂപാ നിരക്കിൽ 4 കിലോ ആട്ടയും ലഭ്യമാകും.

പൊതു വിഭാഗമായ എൻ.പി.എൻ.എസ് (വെള്ള) കാർഡിന് 10.90 രൂപാ നിരക്കിൽ 2 കിലോ അരി ലഭിക്കും. കിലോയ്ക്ക് 26 രൂപ നിരക്കിൽ പരമവധി 10 കിലോ അരി അധിക വിഹിതമായും ഈ കാർഡ് ഉടമകൾക്ക് ലഭിക്കും കൂടാതെ, കിലോയ്ക് 17 രൂപാ നിരക്കിൽ 4 കിലോ ആട്ടയും വാങ്ങാവുന്നതാണ്. പൊതുവിഭഗമായ എൻ.പി.ഐ (ബ്രൗൺ) കാർഡിനും 10.90 രൂപാ നിരക്കിൽ 2 കിലോ അരിയും. കിലോയ്ക്ക് 26 രൂപ നിരക്കിൽ പരമവധി 10 കിലോ അരി അധിക വിഹിതമായും ലഭിക്കും. ഒരു കിലോ ആട്ടയാണ് ബ്രൗൺ കാർഡ് ഉടമകൾക്ക് ലഭിക്കുക 17 രൂപയായിരിക്കും ഇതിന് ഇടാക്കുക.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി (https://epos.kerala.gov.in/SRC_Trans_Int.jsp) എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

English Summary

The Civil Supplies Department has announced that ration shops will be closed in the state on September 1 and the day after that on September 2. Ration distribution for the month of September will start on the third day. Meanwhile, the Civil Supplies Department has also announced that the ration distribution for the month of August will end today, August 31.

Loading...
Unable to load recommendations.
Follow Us
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ