AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala June Ration Distribution : മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും, ജൂൺ മാസത്തെ പുതുക്കിയ വിഹിതം പ്രഖ്യാപിച്ചു

Kerala Ration May Supply Deadline Ends Today: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള കൃത്യമായ അളവ് ഉപഭോക്താക്കൾക്ക് വിതരണത്തിന് മുൻപായി ഓൺലൈനായി പരിശോധിക്കാവുന്നതാണ്. ഇതിനായി പൊതുജനങ്ങൾക്ക് ഇ-പോസ് പോർട്ടൽ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. 2026 ജൂൺ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തുടനീളം പുനരാരംഭിക്കുന്നതാണ്.

Kerala June Ration Distribution : മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും, ജൂൺ മാസത്തെ പുതുക്കിയ വിഹിതം പ്രഖ്യാപിച്ചു
Ration Card Image Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 30 May 2026 | 03:56 PM

തിരുവനന്തപുരം: കേരളത്തിലെ റേഷൻ ഉപഭോക്താക്കൾക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 2026 മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള അവസാന തീയതി ഇന്നാണ്. മാസാവസാന ക്രമീകരണങ്ങളുടെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും റേഷൻ കടകൾക്ക് പൂർണ്ണ അവധിയായിരിക്കും. തുടർന്ന് 2026 ജൂൺ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തുടനീളം പുനരാരംഭിക്കുന്നതാണ്.

ജൂൺ മാസത്തെ റേഷൻ വിഹിതത്തിന്റെ പൂർണ്ണവിവരങ്ങൾ…

  • അന്ത്യോദയ അന്നയോജന‌: ഈ വിഭാഗത്തിലുള്ള കാർഡുകൾക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും തികച്ചും സൌജന്യമായി ലഭിക്കും. ഇതിനുപുറമേ 3 പാക്കറ്റ് ആട്ട പാക്കറ്റൊന്നിന് 7 രൂപ നിരക്കിലും ഈ കാർഡുടമകൾക്ക് കൈപ്പറ്റാവുന്നതാണ്.
  • മുൻഗണനാ വിഭാഗം: പിങ്ക് കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൌജന്യമായി ലഭിക്കും. എന്നാൽ കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരമായി കിലോയ്ക്ക് 9 രൂപ നിരക്കിൽ 4 പാക്കറ്റ് ആട്ട വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
  • പൊതുവിഭാഗം സബ്‌സിഡി: നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതത് താലൂക്കുകളിലെ സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് കാർഡിന് പരമാവധി 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

Also Read – NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി

  • പൊതുവിഭാഗം: വെള്ള കാർഡുകൾക്ക് ആകെ 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡുകളെപ്പോലെ തന്നെ അതത് താലൂക്കുകളിലെ സ്റ്റോക്കിനനുസരിച്ച് പരമാവധി 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ വാങ്ങാൻ ഇവർക്കും അർഹതയുണ്ട്.
  • പൊതുവിഭാഗം സ്ഥാപനം : ഈ വിഭാഗത്തിൽപ്പെടുന്ന കാർഡുകൾക്ക് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. താലൂക്കുകളിലെ സ്റ്റോക്ക് അനുസരിച്ച് പരമാവധി 1 കിലോ ആട്ട 17 രൂപ നിരക്കിലും ഈ കാർഡുകൾക്ക് അനുവദിച്ചിട്ടുണ്ട്.
  • മണ്ണെണ്ണ വിതരണം : നിലവിലെ ക്വാർട്ടറിലേക്കുള്ള മണ്ണെണ്ണ വിതരണത്തിന്റെ അളവും സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷനുള്ള വീടുകളിലെ AAY (മഞ്ഞ) കാർഡുകൾക്ക് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH (പിങ്ക്), NPS (നീല), NPNS (വെള്ള) കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. എന്നാൽ സംസ്ഥാനത്ത് വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണ ഈ ക്വാർട്ടറിൽ ലഭ്യമാക്കും.

ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള കൃത്യമായ അളവ് ഉപഭോക്താക്കൾക്ക് വിതരണത്തിന് മുൻപായി ഓൺലൈനായി പരിശോധിക്കാവുന്നതാണ്. ഇതിനായി പൊതുജനങ്ങൾക്ക് ഇ-പോസ് പോർട്ടലിന്റെ https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

English Summary

The Kerala Civil Supplies Department has announced that the May 2026 ration distribution will conclude today, followed by a two-day shop closure, with fresh June allocations commencing on June 2, 2026. he new cycle introduces specific food grain quotas, subsidized Atta rates for various card categories, and quarterly kerosene allocations.

Follow Us