Kerala School Holidays: വ്യാഴാഴ്ച കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്; പഠിപ്പ് മുടക്കാൻ കെഎസ്‍യു, എഐഎസ്എഫ് ആഹ്വാനം

Educational bandh in Kerala on Thursday: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി​ദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു അ‌റിയിച്ചു. ഡൽഹിയിൽ നടന്ന വിദ്യാർഥി-യുവജന മാർച്ചിന് നേരെ കേന്ദ്രസേനയും ഡൽഹി പോലീസും നടത്തിയ ക്രൂരമർദനത്തിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Kerala School Holidays: വ്യാഴാഴ്ച കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്; പഠിപ്പ് മുടക്കാൻ കെഎസ്‍യു, എഐഎസ്എഫ് ആഹ്വാനം

Educational Bandh In Kerala On Thursday

Updated On: 

22 Jul 2026 | 09:44 PM

തിരുവനന്തപുരം: കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്. രാജ്യതലസ്ഥാനത്തെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെഎസ്‍യു, എഐഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകളാണ് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വി​ദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു അ‌റിയിച്ചു. ഡൽഹിയിൽ നടന്ന വിദ്യാർഥി- യുവജന മാർച്ചിന് നേരെ കേന്ദ്രസേനയും ഡൽഹി പോലീസും നടത്തിയ ക്രൂരമർദനത്തിൽ പ്രതിഷേധിച്ചാണ് എഐഎസ്എഫ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ച് രാജ്യത്തെ വിദ്യാർഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‍യു നാളെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. അ‌തേസമയം നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും മുൻനിർത്തി പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി.

ALSO READ: പവർ കട്ട്: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കരാർ എൽഡിഎഫ് റദ്ദാക്കിയത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരംചെയ്യുന്ന സിജെപിയുടെ പാർലമെന്റ് മാർച്ചിനെതിരേ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

തുടർന്ന് പോലീസ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് അ‌റസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നീറ്റ് വിഷയം ഉന്നയിച്ച് പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തിയതോടെ ഇന്ന് പാർലമെന്റ് നടപടികൾ പലതവണ നിർത്തിവയ്ക്കേണ്ടിവന്നു. വിഷയത്തിൽ സഭയിൽ ചർച്ച നടത്താൻ സർക്കാർ സന്നദ്ധമാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

നീറ്റ് പരീക്ഷയുടേതടക്കം രാജ്യത്ത് ഇതുവരെ 152 പേപ്പർ ലീക്ക് സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇത് ഏഴരക്കോടിയോളം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും രാഹുൽ ഗാന്ധി പിന്നീട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ധർമ്മേന്ദ്ര പ്രധാൻ യോഗ്യനല്ലെന്നും മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നും രാഹുൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അ‌തേസമയം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് ഇന്നലെ സമരം ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജലപീരങ്കി പ്രയോഗിച്ചാണ് പോലീസ് ഈ പ്രതിഷേധത്തെ നേരിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ഉൾപ്പെടെയുള്ളവർക്ക് നേരെയായിരുന്നു ജലപീരങ്കി പ്രയോഗം.

രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ കയറി അക്രമം നടത്താനാണ് ശ്രമം നടത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രിയെ ലക്ഷ്യമിടാനും അട്ടിമറിക്കാനും ശ്രമിച്ചാൽ അംഗീകരിക്കില്ല. രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും നീറ്റ് പരീക്ഷാക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പ്രധാനമന്ത്രി ഇടപെട്ട് പുനഃപരീക്ഷ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്തുവെന്നും ചർച്ചകൾക്ക് തയാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ സമരം ചെയ്യുക വഴി നിയമം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കുട്ടികളുടെ പേരിൽ കോൺഗ്രസ് മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും അ‌ദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എംഎൽഎമാരായ ബി.ബി. ഗോപകുമാർ, വി. മുരളീധരൻ എന്നിവരും കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.

English Summary

Educational bandh to be observed tomorrow in Kerala. Student organizations KSU and AISF have called for an educational bandh on Thursday in connection with the agitation in the national capital. KSU announced that it will observe an educational bandh tomorrow in response to the incident of assault on MPs, including opposition leader Rahul Gandhi, who were protesting against the irregular conduct of the NEET exam.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി