AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പവർ കട്ട്: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കരാർ എൽഡിഎഫ് റദ്ദാക്കിയത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി

CM VD Satheesan explains why Power cut needed: ​വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ചില തിരിച്ചടികളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്ന കരാർ റദ്ദാക്കിയ ശേഷം അദാനിയിൽ നിന്ന് ഇടത് സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയെന്നും അ‌ദ്ദേഹം കുറ്റപ്പെടുത്തി.

പവർ കട്ട്: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കരാർ എൽഡിഎഫ് റദ്ദാക്കിയത് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി
Power Cut In KeralaImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 22 Jul 2026 | 02:46 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അ‌തിരൂക്ഷമായ ​വൈദ്യുത പ്രതിസന്ധി തുടരുന്നതിനിടെ പവർ കട്ടിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ രംഗത്തെത്തി. ​വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ചില തിരിച്ചടികളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പിട്ട ദീർഘകാല കരാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്. ആ കരാർ റദ്ദാക്കിയത് എന്തിനാണെന്ന് ഇതുവരെ അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ്‌ പറഞ്ഞിട്ടില്ല എന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി മാത്രമല്ല അ‌ന്നത്തെ മന്ത്രിയും ഇതേപ്പറ്റി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സതീശൻ വിമർശിച്ചു.

എട്ട് രൂപ മുതൽ 14 രൂപ വരെ യൂണിറ്റിന് നൽകിയാണ് വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നത്. പ്രൊസീജ്യൽ എറർ എന്ന് റെഗുലേറ്ററി കമ്മിഷൻ കണ്ടെത്തിയാണ് പഴയ കരാർ റദ്ദാക്കിയത്. ആ കമ്മിഷനിലുണ്ടായിരുന്നത് മുതിർന്ന സിപിഎം നേതാക്കളായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നിലവിലെ പ്രതിസന്ധിയിൽ മുൻ സർക്കാരിനും പങ്കുണ്ടെന്ന് കുറ്റപ്പെടുത്തുന്നു.

ALSO READ: സൗജന്യ യാത്രയ്ക്ക് പുറമേ ‘പ്രിയദർശിനി’ പലിശരഹിത വായ്പയും; വനിതകൾക്ക് ആശ്വാസം

കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്ന കരാർ റദ്ദാക്കിയ ശേഷം അദാനിയിൽ നിന്ന് ഇടത് സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി. ദീർഘകാല കരാർ റദ്ദാക്കിയതും ഉപഭോഗം മുൻവർഷത്തെക്കാൾ ആയിരം മെഗാ വാട്ട് കൂടിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും വിഡി സതീശൻ വ്യക്തമാക്കുന്നുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്. ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാ വാട്ട് വർധന ഉണ്ടായി, എൽനിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞു, ഡാമിൽ വെള്ളം കുറഞ്ഞു, ദേശീയ വൈദ്യുതി വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ഇല്ല, ഈ പ്രശ്നങ്ങളെല്ലാമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എല്ലാ സംസ്ഥാനങ്ങളും ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങുകയാണ്. 200 മെഗാവാട്ട് വാങ്ങി. മറ്റൊന്നിന് കൂടി ശ്രമിക്കുന്നു. ഉയർന്ന വിലയ്ക്ക് വാങ്ങാൻ പോയില്ല. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമല്ല തങ്ങൾ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകളിലെ ജലനിരപ്പ് 28 ശതമാനമാണെന്നും അ‌ദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അ‌ഭിനന്ദിക്കുന്നു

പവർ കട്ടിന് പുറമേ ​ആശുപത്രികളിലെ പൊതിച്ചോർ സംബന്ധിച്ച വിവാദത്തിലും മുഖ്യമന്ത്രി പ്രതികരണം നടത്തി. ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്ന ആളാണ് താനെന്നും എന്നാൽ ആശുപത്രികൾ കയ്യേറുന്നതിനെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

റാ​ഗിങ് തടയാൻ നിയമം

സംസ്ഥാനത്ത് റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്നുംമന്ത്രിസഭ യോ​ഗതീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അ‌റിയിച്ചിട്ടുണ്ട്. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ റാഗിങ് തടയാൻ ആപ്പ് പുറത്തിറക്കുമെന്നും വിദ്യാർഥികൾക്ക് ഈ ആപ്പ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary

Chief Minister VD Satheesan came forward with an explanation for the power cuts as the state continues to face an unprecedented power crisis. The Chief Minister, in a press conference, alleged that the current campaign against the government regarding power control is false and that some setbacks during the previous LDF government are the cause of the current crisis.

Follow Us