Restriction For Tipper Lorry: സ്‌കൂൾ സമയങ്ങളിൽ ടിപ്പറുകൾക്ക് പൂട്ട്; ജില്ലകൾ തിരിച്ചുള്ള പുതിയ സമയക്രമം ഇതാ
Time Restriction For Tipper Lorry: സ്‌കൂൾ സമയങ്ങളിൽ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായാണ് ഇത്തരത്തിൽ സമയക്രമം മാറ്റിയിരിക്കുന്നത്. വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് കടുത്ത നിയന്ത്രണം ബാധകമാകുക. ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: വേനലവധിക്കാലത്തിന് വിരാമമിട്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കുമ്പോൾ, ടിപ്പർ വാഹനങ്ങൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ സമയങ്ങളിൽ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനും അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായാണ് ഇത്തരത്തിൽ സമയക്രമം മാറ്റിയിരിക്കുന്നത്. വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് കടുത്ത നിയന്ത്രണം ബാധകമാകുക. ഓരോ ജില്ലകളിലും വ്യത്യസ്ത സമയക്രമത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് രാവിലെ എട്ട് മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ 4:30 വരെയുമാണ് ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാല് മണി മുതൽ അഞ്ചുമണി വരെയുമാണ് നിയന്ത്രണം ഉണ്ടാവുക. കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ച് മണി വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ രാവിലെ എട്ടുമണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെയുമാണ് നിയന്ത്രണം.
ALSO READ: കളിച്ചിരികളിൽ നിന്ന് ക്ലാസ് മുറികളിലേക്ക്; വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും
എല്ലാ ജില്ലകളിലെയും സമയക്രമം ഇങ്ങനെ
- തിരുവനന്തപുരത്ത് രാവിലെ എട്ട് മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ 4:30 വരെയും
- കൊല്ലം ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 4:30 വരെയും
- പത്തനംതിട്ട ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ 4:30 വരെയും
- ആലപ്പുഴ ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
- കോട്ടയം ജില്ലയിൽ രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം 3.30 മുതൽ 4:30 വരെയും
- എറണാകുളത്ത് രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം നാല് മണി മുതൽ അഞ്ചുമണി വരെയും
- തൃശൂർ ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
- പാലക്കാട് ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
- മലപ്പുറം ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണി വരെയും വൈകുന്നേരം 3.30 മുതൽ 5 മണി വരെയും
- കോഴിക്കോട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ച് മണി വരെയും
- വയനാട് ജില്ലയിൽ രാവിലെ 8:30 മുതൽ 10 മണിവരെയും വൈകുന്നേരം 3:30 മുതൽ അഞ്ച് മണി വരെയും
- കണ്ണൂരിൽ രാവിലെ എട്ടുമണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ ആറുമണി വരെയും
- കാസർകോട് ജില്ലയിൽ രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം നാലുമണി മുതൽ അഞ്ച് മണി വരെയും
എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
English Summary:
Kerala MVD and Police have enforced a strict time ban on tipper lorries during peak school hours. Restrictions are implemented from today to protect students as schools reopen across Kerala for the 2026 academic year.