AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Sports Meet: കോഴിക്കോട് കായികമാമാങ്കത്തിന് ഒരുങ്ങുന്നു: സംസ്ഥാന സ്കൂൾ കായികമേള 25 മുതൽ

Kerala State School Sports Meet 2026: സംഘാടക സമിതിയുടെ അവലോകന യോഗത്തിലാണ് ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന മേളയുടെ അന്തിമ രൂപരേഖ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള സ്വർണ്ണക്കപ്പ് ഘോഷയാത്രയും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും. എൻഐടി മൈതാനമടക്കം വിവിധ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

Kerala School Sports Meet: കോഴിക്കോട് കായികമാമാങ്കത്തിന് ഒരുങ്ങുന്നു: സംസ്ഥാന സ്കൂൾ കായികമേള 25 മുതൽ
School Sports Meet, CM VD SatheesanImage Credit source: PTI, Social Media
Neethu Vijayan
Neethu Vijayan | Published: 19 Oct 2026 | 07:22 AM

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒക്ടോബർ 25ന് കോഴിക്കോട്ട് ആവേശകരമായ തുടക്കമാകും. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കായികമേളയുടെ ഉദ്ഘാടനം ചാത്തമംഗലം എൻഐടി മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും. സംഘാടക സമിതിയുടെ അവലോകന യോഗത്തിലാണ് ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന മേളയുടെ അന്തിമ രൂപരേഖ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള സ്വർണ്ണക്കപ്പ് ഘോഷയാത്രയും കാസർകോട് നിന്നുള്ള ദീപശിഖാ പ്രയാണവും ഒക്ടോബർ 25-ന് രാവിലെ കോഴിക്കോട് ബീച്ചിൽ സംഗമിക്കും.

തുടർന്ന് നഗരപ്രദക്ഷിണത്തിന് ശേഷം കായികതാരങ്ങൾ അണിനിരക്കുന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ പ്രധാന വേദിയായ ചാത്തമംഗലം എൻഐടി മൈതാനത്തേക്ക് എത്തിച്ചേരും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുക്കുക. ഒക്ടോബർ 31-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ മേളയ്ക്ക് കൊടിയിറങ്ങും. എൻഐടി മൈതാനമടക്കം വിവിധ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

ALSO READ: ഉമ്മൻചാണ്ടിയെ വേട്ടയാടിയത് മറക്കാനാവില്ല, പറയേണ്ടതൊക്കെ പാർട്ടി

സമാപന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയായിരിക്കും മുഖ്യാതിഥിയായി എത്തുക. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘാടക സമിതി അവലോകന യോഗം ചേർന്നാണ് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമായത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കായികമേള നടന്നത്. എന്നാൽ അന്ന് സമാപന ദിവസം 2026ലെ സ്കൂൾ കായികമേള കണ്ണൂരായിരിക്കുമെന്നാണ് അന്നതെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്.

കണ്ണൂർ മാറ്റിയതിൽ വിവാദം

കഴിഞ്ഞ വർഷത്തെ പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പതാക ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പിന്നീട് അധികാരമേറ്റ യുഡിഎഫ് സർക്കാർ ഇത്തവണ കായികമേള കോഴിക്കോട് നടത്താൻ തീരുമാനിക്കുകയായിരുന്നു. മുൻ അറിയിപ്പി പ്രകാരം, ജില്ലയിൽ കായികമേളക്ക് വേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നെന്നും വേദിമാറ്റം കണ്ണൂരിനെ നിരാശപ്പെടുത്തിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ പ്രതികരിച്ചിരുന്നു.

എന്നാൽ വേദിമാറ്റം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞിട്ടില്ലെന്ന് ആദ്യം വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്നായിരുന്നു പിന്നീട് എൻ ഷംസുദ്ദീൻ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. കായികമേള നടത്താൻ കൂടുതൽ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് വേദിമാറ്റം വേണ്ടിവന്നതെന്നാണ് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കി. എൻഐടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള എല്ലാവിധ സംവിധാനവും കണ്ണൂരിലേതിനേക്കാൾ കോഴിക്കോടാണെന്നും ജനീഷ് അഭിപ്രായപ്പെട്ടു.

English Summary:

Kerala State School Sports Meet is all set to kick off in Kozhikode on October 25. State-of-the-art venues, including the NIT campus, have been finalized to host various athletic events and grand cultural ceremonies.

Follow Us