AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Supplyco Bakrid Kit: ബക്രീദ് സ്പെഷ്യൽ കിറ്റുമായി സപ്ലൈകോ, വില കുറവിൽ വയറ് നിറയ്ക്കാം

Kerala Supplyco Bakrid Kit: വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസമായതാണ് സപ്ലൈകോ സ്പെഷ്യൽ കിറ്റ് പുറത്തിറക്കിയത്. അവശ്യ ഭക്ഷ്യവസ്തുക്കളും സബ്സിഡി സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കിറ്റ് സംസ്ഥാനത്തെ സപ്ലൈകോ വിൽപ്പനശാലകളിലൂടെ മെയ് 26 വരെ വാങ്ങാവുന്നതാണ്. 1101 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് പെരുന്നാള്‍ പ്രമാണിച്ച് 850 രൂപക്ക് നല്‍കുന്നത്.

Supplyco Bakrid Kit: ബക്രീദ് സ്പെഷ്യൽ കിറ്റുമായി സപ്ലൈകോ, വില കുറവിൽ വയറ് നിറയ്ക്കാം
സപ്ലൈകോ കിറ്റ്Image Credit source: Supplyco Facebook
Nithya Vinu
Nithya Vinu | Updated On: 23 May 2026 | 12:26 PM

ബക്രീദ് സ്പെഷ്യൽ കിറ്റുമായി സപ്ലൈകോ. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസമായതാണ് സപ്ലൈകോ സ്പെഷ്യൽ കിറ്റ് പുറത്തിറക്കിയത്. അവശ്യ ഭക്ഷ്യവസ്തുക്കളും സബ്സിഡി സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കിറ്റ് സംസ്ഥാനത്തെ സപ്ലൈകോ വിൽപ്പനശാലകളിലൂടെ മെയ് 26 വരെ വാങ്ങാവുന്നതാണ്.

കിറ്റിൽ എന്തെല്ലാം?

വിപണിയില്‍ 1101 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് പെരുന്നാള്‍ പ്രമാണിച്ച് 850 രൂപക്ക് നല്‍കുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കന്‍ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോള്‍ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് ബക്രീദ് സ്പെഷ്യൽ കിറ്റിൽ ഉള്ളത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

കുതിച്ചുയർന്ന് ബീഫ് വില

ബക്രീദ് സീസണിൽ ബീഫ് വിലയിൽ വൻ കുതിപ്പ്. കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുറഞ്ഞതോടെ പല വിപണികളിലും കിലോഗ്രാമിന്‍ 400 – 450 രൂപ വരെയാണ് വില. രണ്ട് മാസം മുമ്പ് 320 – 380 വരെ വില ഉണ്ടായിരുന്നയിടത്താണ് നാനൂറ് കടന്നത്. ബക്രീദ് ദിവസങ്ങളിൽ ആവശ്യകത കൂടാനിരിക്കെ ഇനിയും വില ഉയരാനാണ് സാധ്യത.

ALSO READ: വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്; നേന്ത്രക്കായയ്ക്ക് ‘ഹാഫ് സെഞ്ച്വറി’

കന്നുകാലി ലഭ്യതയിൽ ഉണ്ടായ കുറവും ഗതാഗത തടസ്സങ്ങളും ഇന്ധന വില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികൾ പറയുന്നത്. സംസ്ഥാനത്തേക്ക് എത്തുന്ന കന്നുകാലി ലോറിയുകളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിലായി 75 ശതമാനത്തോളം കുറഞ്ഞു. മുമ്പ് ആഴ്ചയിൽ ഏകദേശം 400 ലോഡ് കന്നുകാലികൾ എത്തിയിരുന്നപ്പോൾ ഇപ്പോൾ അത് 100 ലോഡിനടുത്തേക്ക് ചുരുങ്ങി. സാധാരണ വരവിന്റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത് എന്നും കേരള കാറ്റിൽ മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ബക്രീദ് എന്ന്?

കേവലം ഒരു ആഘോഷം എന്നതിലുപരി പരസ്പര സ്നേഹത്തിന്‍റെയും വിശ്വാസത്തിന്റേയും പങ്കുവെക്കലിന്റെയും വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ബക്രീദ്. ത്യാഗത്തിന്റേയും സമർപ്പണത്തിന്റെയും സന്ദേശവുമായി ഇസ്ലാം മതവിശ്വാസികൾ ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. 2026 മെയ് 27ന് ബക്രീദ് ആഘോഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചന്ദ്രദർശനത്തിന് ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

ദൈവകല്പന പ്രമാണിച്ച പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. ഈദുൽ അദ്ഹ, ഹജ്ജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

English Summary:

Kerala State Civil Supplies Corporation, Supplyco, has launched a special Bakrid kit to help people manage festival expenses amid rising market prices. The Bakrid Special Kit contains 10 essential food items worth around  Rs. 1,101 in the open market but is being sold at a subsidised price of Rs. 850 through Supplyco outlets across Kerala until May 26.

Follow Us