Railway Update: നാളെ മെമു ഓടില്ല, മാവേലി എക്സ്പ്രസ് കോട്ടയം വഴി; ഈ റൂട്ടിൽ വൻ സമയമാറ്റം

Kerala Train Service Diversion And Delay: ഇരിങ്ങാലക്കുട– പുതുക്കാട് സെക്ഷനിലും എറണാകുളം യാർഡിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഒക്ടോബർ 16, 17 തീയതികളിലടക്കം വിവിധ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. 

Railway Update: നാളെ മെമു ഓടില്ല, മാവേലി എക്സ്പ്രസ് കോട്ടയം വഴി; ഈ റൂട്ടിൽ വൻ സമയമാറ്റം

പ്രതീകാത്മക ചിത്രം

Updated On: 

15 Oct 2026 | 07:18 AM

തിരുവനന്തപുരം: വിവിധ മേഖലകളിൽ നടന്നുവരുന്ന ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കേരളത്തിലൂടെ ഓടുന്ന ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം (Kerala Train Services Update). ഇരിങ്ങാലക്കുട– പുതുക്കാട് സെക്ഷനിലും എറണാകുളം യാർഡിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

ഒക്ടോബർ 16, 17 തീയതികളിലടക്കം വിവിധ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്ന പാതകളിൽ ട്രെയിനുകൾ നിയന്ത്രിത വേഗതയിലായിരിക്കും സർവീസ് നടത്തുക. അതിനാൽ പല ട്രെയിനുകളും നിലവിലുള്ള സമയത്തേക്കാൾ വൈകിയോടാൻ സാധ്യതയുണ്ട്.

ALSO READ: ദസറ അ‌വധി: ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ

റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത ട്രെയിനുകൾ

ഒക്ടോബർ 16ന് കൊല്ലം ജം​ഗ്‌ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം –എറണാകുളം മെമു പൂർണമായി റദ്ദാക്കിയിട്ടുണ്ട്.

ഒക്ടോബർ 16ന് രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.

ഒക്ടോബർ 16ന് വൈകിട്ട് 5.40ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16604 മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസും കോട്ടയം വഴി തിരിച്ചു വിടുന്നതാണ്.

ഒക്ടോബർ 17ന് എറണാകുളം ജം​ഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ നിശ്ചിത സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽകാലിക സ്റ്റോപ്പുകൾ അനുവദിക്കും.

കണ്ണൂരിൽ നിന്ന് എറണാകുളം വരെ പോകുന്ന ട്രെയിൻ നമ്പർ 16306 കണ്ണൂർ– എറണാകുളം ജം​ഗ്ഷൻ എക്സ്പ്രസ് ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31 തീയതികളിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃശൂർ – എറണാകുളം ജം​ഗ്ഷൻ ഭാഗത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല.

ഒക്ടോബർ 17ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56318 എറണാകുളം – ഗുരുവായൂർ പാസഞ്ചർ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ നമ്പർ 16348 മം​ഗളൂരു – തിരുവനന്തപുരം ഡെയിലി എക്സ്പ്രസ് ഒക്ടോബർ 17, 18 തീയതികളിൽ 60 മിനിറ്റ് വൈകിയോടുമെന്നും അറിയിച്ചിട്ടുണ്ട്.

ട്രെയിൻ സർവീസുകളിൽ സമയമാറ്റമുള്ളതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റോപ്പുകളും പരിശോധിക്കേണ്ടതാണ്. റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കണം.

English Summary;

The timings of train services running through Kerala have been altered due to ongoing track maintenance work in various sections. Adjustments to services have been made as Irinjalakuda–Pudukad section and the Ernakulam yard.

Loading...
Unable to load recommendations.
Follow Us
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ദാമ്പത്യ ജീവിതത്തിലെ ദുരിതങ്ങളും ദുഃഖവും മാറണോ?
പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി