AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദസറ അ‌വധി: ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ

Bengaluru-Thiruvananthapuram Special Train: പൂജയുടെ അ‌വധി കൂടി കണക്കിലെടുത്ത് ഈ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലേക്ക് എത്താൻ യാത്രക്കാരുടെ തിരിക്ക് കൂടുതലായിരിക്കും എന്ന് റെയിൽവേ കണക്കുകൂട്ടുന്നു. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ദസറ സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് അ‌നുവദിച്ചു. കോട്ടയം വഴിയാണ് ഈ ട്രെയിൻ തിരുവനന്തപുരത്ത് എത്തുക.

ദസറ അ‌വധി: ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ
Dasara Holiday Bengaluru Thiruvananthapuram Special TrainImage Credit source: Thiruvananthapuram Division, Southern Railway FB
Prasanth Kumar
Prasanth Kumar | Published: 14 Oct 2026 | 12:33 PM

തിരുവനന്തപുരം: ദസറ അ‌വധി പ്രമാണിച്ച് ബംഗളുരുവിലുള്ള മലയാളികൾക്ക് കേരളത്തിലെത്താൻ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. പൂജയുടെ അ‌വധി കൂടി കണക്കിലെടുത്ത് ഈ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലേക്ക് എത്താൻ യാത്രക്കാരുടെ തിരിക്ക് കൂടുതലായിരിക്കും എന്ന് റെയിൽവേ കണക്കുകൂട്ടുന്നു. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ദസറ സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് അ‌നുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.40-ന് ബംഗളുരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06575) ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കയാത്ര (06576) ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കും. ഞായറാഴ്ച രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റിലെത്തിച്ചേരും.

20 കോച്ചുകളാണ് കേരളത്തിലേക്കുള്ള ദസറ സ്പെഷൽ തീവണ്ടിയിൽ അനുവദിച്ചിരിക്കുന്നത്. അ‌തിൽ നാല് എസി. ത്രീ ടിയർ, ആറ് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടുന്നു. കോട്ടയം വഴിയാണ് ഈ സ്പെഷൽ ട്രെയിൻ കടന്നുപോകുക.

Also Read: പൈലറ്റാകാൻ പ്ലസ് ടു മതി, പക്ഷേ പരിശീലനത്തിന് എത്ര ലക്ഷം വേണം?

തിരുവനന്തപുരത്തേക്കുള്ള ട്രെയിന്റെ സ്റ്റോപ്പുകളും സമയവും

കന്റോൺമെന്റ് (വെള്ളിയാഴ്ച വൈകീട്ട് 4.40), വൈറ്റ് ഫീൽഡ് (5.02), ബെംഗാർപേട്ട് (5.33), കുപ്പം (6.01), സേലം (10.20), ഈറോഡ് (11.20), തിരുപ്പൂർ (12.20), പോത്തന്നൂർ (1.44), പാലക്കാട് (2.47), തൃശ്ശൂർ (3.55), ആലുവ (4.48), എറണാകുളം (5.10), കോട്ടയം (6.42), ചങ്ങനാശ്ശേരി (7.00), തിരുവല്ല (7.14), ചെങ്ങന്നൂർ (7.25), മാവേലിക്കര (7.39), കായംകുളം (7.52), കരുനാഗപ്പള്ളി (8.10), ശാസ്താംകോട്ട (8.20), കൊല്ലം (8.40), വർക്കല (9.08), തിരുവനന്തപുരം നോർത്ത് (10.30).

ബംഗളുരുവിലേക്കുള്ള മടക്കയാത്രയുടെ സമയം

തിരുവനന്തപുരം നോർത്ത് (ശനിയാഴ്ച ഉച്ചയ്ക്ക് 12.40), വർക്കല (1.10), കൊല്ലം (1.37), ശാസ്താംകോട്ട (1.58), കരുനാഗപ്പള്ളി (2.07), കായംകുളം (2.23), മാവേലിക്കര (2.33), ചെങ്ങന്നൂർ (2.43), തിരുവല്ല (2.54), ചങ്ങനാശ്ശേരി (3.03), കോട്ടയം (3.20), എറണാകുളം (4.25), ആലുവ (4.50), തൃശ്ശൂർ (5.52), പാലക്കാട് (7.32), പോത്തനൂർ (8.59), തിരുപ്പൂർ (9.38), ഈറോഡ് (10.20), സേലം (11.25), കുപ്പം (3.00), ബംഗാർപേട്ട് (3.28), വൈറ്റ്ഫീൽഡ് (4.03), കന്റോൺമെന്റ് (6.00).

English Summary

To facilitate travel for Keralites in Bengaluru during the Dussehra holidays, the Railways has announced a special train between Bengaluru and Thiruvananthapuram. The special train (06575) will depart from Bengaluru Cantonment at 4:40 PM on Friday and arrive at Thiruvananthapuram North at 10:30 AM on Saturday. The return service (06576) will start from Thiruvananthapuram North at 12:40 PM on Saturday and reach Bengaluru Cantonment at 6:00 AM on Sunday.

Follow Us