Kerala Waqf Board: വഖഫ് ബോർഡ് നിയമനത്തിൽ നിർണ്ണായക തീരുമാനം; എപി വിഭാഗത്തിന് പ്രാതിനിത്യം നൽകാൻ ധാരണ
Kerala Waqf Board Dispute: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന എപി വിഭാഗത്തിന് വഖഫ് ബോർഡിൽ അർഹമായ പ്രാതിനിത്യം നൽകാൻ തീരുമാനം. എപി വിഭാഗം നിർദ്ദേശിക്കുന്ന വ്യക്തിയെ ബോർഡിൽ അംഗമായി ഉൾപ്പെടുത്തും. വഖഫ് കാര്യ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഇക്കാര്യത്തിൽ ധാരണയായതായി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Kanthapuram AP Aboobacker Musliyar
കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക സമവായം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന എപി വിഭാഗത്തിന് വഖഫ് ബോർഡിൽ അർഹമായ പ്രാതിനിത്യം നൽകാൻ തീരുമാനം. എപി വിഭാഗം നിർദ്ദേശിക്കുന്ന വ്യക്തിയെ ബോർഡിൽ അംഗമായി ഉൾപ്പെടുത്തും. വഖഫ് കാര്യ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ഇക്കാര്യത്തിൽ ധാരണയായതായി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
വഖഫ് ബോർഡ് പ്രശ്നത്തിന് പരിഹാരമായ സ്ഥിതിക്ക്, ഇനി എപി വിഭാഗം പറയുന്ന വ്യക്തിക്ക് വഖഫ് ബോർഡിൽ ഔദ്യോഗിക അംഗത്വം നൽകും. സമവായത്തിന്റെ ഭാഗമായി നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാനും എപി വിഭാഗം പ്രതിനിധിയുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെക്കും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ പി നൗഷാദ് അലിയും ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ALSO READ: ഓരോ ഉപദ്രവത്തിനും പണം! കുട്ടിയെ ഇളയമ്മ സ്പായിൽ വിറ്റത് കമ്മീഷൻ..
സമവായ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വഖഫ് കാര്യ മന്ത്രി വൈകിട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നായിരുന്നു പ്രധാന ആരോപണം. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രതിനിധി തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി രാജിവെച്ച ഒഴിവിൽ കാന്തപുരം വിഭാഗത്തിന് അംഗത്വം നൽകാനാണ് നിലവിലെ തീരുമാനം. പകരം അദ്ദേഹത്തിന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകുകയും ചെയ്യും. നിലവിൽ കാന്തപുരം വിഭാഗമാണ് ഈ പദവിയിലുള്ളത്.
പുതിയ ബോർഡിൽ മായിൻ ഹാജി ചെയർമാൻ
എംസി മായിൻ ഹാജി ചെയർമാനാകുന്ന വഖഫ് ബോർഡിൽ, കുറുക്കോളി മൊയ്തീൻ എംഎൽഎ, എംപി മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി, സിറാസ് ഡി കപസി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൽ മജീദ് സ്വലാഹി, മദീന ബീഗം തുടങ്ങി ഒമ്പത് പേരാണ് പുതിയ ബോർഡിലെ അംഗങ്ങൾ. ആകെയുള്ള 11 അംഗങ്ങളിൽ ഒമ്പത് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖ മതസംഘടനകളുടെ പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമാണ് എം.സി മായിൻ ഹാജി. തുടർച്ചയായി 18 വർഷത്തോളം സംസ്ഥാന വഖഫ് ബോർഡിൽ മുതവല്ലി വിഭാഗത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗമായി പ്രവർത്തിച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.
English Summary:
The Kerala government and key Muslim community leaders have reached a breakthrough consensus regarding the reorganization of the State Waqf Board. A decision has been made to grant the AP faction led by Kanthapuram AP Aboobacker Musliyar in the Waqf Board.