Kovalam Spa Assault: ഓരോ ഉപദ്രവത്തിനും പണം! കുട്ടിയെ ഇളയമ്മ സ്പായിൽ വിറ്റത് കമ്മീഷൻ വ്യവസ്ഥയിൽ
Kovalam Spa Assault:ഈ പെൺകുട്ടിയെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികൾ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർ കുട്ടിയെ കമ്മീഷൻ വ്യവസ്ഥയിലാണ് ആളുകൾക്ക് വിറ്റത്. ഇവർക്കെതിരെ മനുഷ്യക്കടത്ത് വകുപ്പും പോലീസ് ചുമത്തിയിട്ടുണ്ട്.കമ്മീഷൻ വ്യവസ്ഥയിൽ ഓരോ ഉപദ്രവത്തിനും ഇവർ പണം കൈപ്പറ്റുമായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ ഇളയമ്മയാണ് പണം കൈപ്പറ്റിയത്.....
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത കുട്ടി നേരിട്ടത് മനസ്സാക്ഷിക്ക് നിരക്കാത്ത കൊടുംക്രൂരതകൾ. സംഭവം മനുഷ്യക്കടത്ത് ആണെന്ന റിപ്പോർട്ടിലേക്കാണ് പോലീസ് എത്തുന്നത്. റിമാൻഡ് റിപ്പോർട്ടിലാണ് മനുഷ്യക്കടത്താണെന്ന കാര്യം പരാമർശിച്ചിട്ടുള്ളത്. ഈ പെൺകുട്ടിയെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികൾ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർ കുട്ടിയെ കമ്മീഷൻ വ്യവസ്ഥയിലാണ് ആളുകൾക്ക് വിറ്റത്. ഇവർക്കെതിരെ മനുഷ്യക്കടത്ത് വകുപ്പും പോലീസ് ചുമത്തിയിട്ടുണ്ട്.
കമ്മീഷൻ വ്യവസ്ഥയിൽ ഓരോ ഉപദ്രവത്തിനും ഇവർ പണം കൈപ്പറ്റുമായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ ഇളയമ്മയാണ് പണം കൈപ്പറ്റിയത്. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളിച്ചത് അടക്കം ഒട്ടേറെ പരിക്കുകളും ഉണ്ട്. മാത്രമല്ല രജിസ്റ്റർ ബുക്കും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികൾ നശിപ്പിച്ചതായും പോലീസ് കണ്ടെത്തൽ.
ALSO READ:നെടുമ്പാശ്ശേരി അപകടം: വാഹനത്തിന്റെ RC ഉടമ സുഹൈലിന്റെ അമ്മയെന്ന് പോലീസ്
പ്രതികൾക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്സോ ബലാൽസംഗം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികൾ ആണെന്നാണ് പോലീസ് പറയുന്നത്. സ്പാകളിൽ പെൺകുട്ടികളെ എത്തിക്കുന്നത് ഇവരുടെ പ്രധാന ജോലിയാണെന്നാണ് കണ്ടത്തിൽ. കോവളത്തിലെ എസ്പാ നടത്തിപ്പുകാരനായ സജിത്തും ഈ റാക്കറ്റിലെ പ്രധാന കണ്ണിയാണ്. പെൺകുട്ടികളെ ഇവിടെ എത്തിക്കാനുള്ള പ്രധാന കാരണം ഈ ബന്ധമാണ്.
കൂടാതെ ഈ കുട്ടിയെ തമിഴ്നാട്ടിലും എത്തിച്ച ലൈംഗിക ചൂഷണം നടത്തിയെന്ന് മുമ്പ് പോലീസ് സംശയം ഉണ്ടായിരുന്നു എന്നാൽ പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ചിലാണ് പ്രതികൾ പോലീസിനോട് ആവർത്തിച്ചു പറയുന്നത്. പെൺകുട്ടി ചെന്നൈയിൽ ഉണ്ടായിരുന്ന ദിവസം ഇവർ സ്ഥലത്തുണ്ടായിരുന്നതായി പോലീസിനെ നേരത്തെ വിവരം ലഭിച്ചിരുന്നു ഫോണിലേക്ക് നിന്നാണ് ചെന്നൈയിൽ ഇവർ ഉണ്ടായിരുന്നതായി സ്ഥിരീകരണം നടത്തിയത്.
ENGLISH SUMMARY
A minor girl was subjected to horrific, unconscionable cruelty at a spa in Kovalam. The police have concluded that the incident constitutes human trafficking—a detail explicitly mentioned in the remand report. It has been discovered that the girl’s aunt and the aunt’s husband are operatives within an interstate trafficking racket.