AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Thiruvananthapuram Water Disruption : നാളെ തലസ്ഥാനത്തെ കുടിവെള്ളം മുട്ടും; പേരൂർക്കട ടാങ്കിലെ പ്രധാന പൈപ്പിൽ ചോർച്ച

Thiruvananthapuram Water Supply Disruption : നാളെ ഫെബ്രുവരി ഏഴിനും എട്ടിനുമാണ് ജല വിതരണം മുടങ്ങും. നഗരത്തിൽ പ്രധാന കേന്ദ്രങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്.

Thiruvananthapuram Water Disruption : നാളെ തലസ്ഥാനത്തെ കുടിവെള്ളം മുട്ടും; പേരൂർക്കട ടാങ്കിലെ പ്രധാന പൈപ്പിൽ ചോർച്ച
Representational ImageImage Credit source: PTI
Jenish Thomas
Jenish Thomas | Published: 06 Feb 2026 | 11:48 PM

തിരുവനന്തപുരം : നാളെ ഫെബ്രുവരി ഏഴിനും എട്ടിനും തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കുടിവെള്ളം വിതരണം മുടങ്ങുമെന്ന് സംസ്ഥാന വാട്ടർ അതോറിറ്റി. പേരൂർക്കടയിലുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നും പോകുന്ന പ്രധാന പൈപ്പിൽ ചോർച്ചയുണ്ടായതിനെ തുടർന്നാണ് ജലവിതരണം മുടങ്ങുക. ചോർച്ച തടയുന്നതിൻ്റെ ഭാഗമായി നാളെ മറ്റെന്നാളുമായി കുടിവെള്ളം വിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്.

നാളെ ഫെബ്രുവരി ഏഴിന് രാത്രി പത്ത് മുതൽ എട്ടാം തീയതി വൈകിട്ട് ആറ് വരെയാണ് ജല വിതരണം മുടങ്ങുക. ആവശ്യമായ മുൻകരുതലുകൾ ഉപയോക്താക്കൾ സ്വീകരിക്കണമെന്ന ജല അതോറിറ്റി അറിയിച്ചു.

ജല വിതരണം മുടങ്ങുന്ന പ്രദേശങ്ങൾ

പേരൂർക്കട, ഊളൻപാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിലാണ് നാളെയും മറ്റെന്നാളുമായി കുടിവെള്ള വിതരണം മുടങ്ങുക.

Follow Us