Kerala Weather Alert: ജൂൺ ഒന്നിനല്ല അതിനും മുൻപേ എത്തും മൺസൂൺ…. നാളെ ഈ നാലു ജില്ലക്കാർ സൂക്ഷിക്കുക

Monsoon to Hit Early 4 Districts Put on yellow Alert Tomorrow: അറബിക്കടൽ, ലക്ഷദ്വീപ്, കൊമോറിൻ മേഖല, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കടൽ അതിരൂക്ഷമായി ക്ഷോഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിച്ചേക്കാവുന്നതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

Kerala Weather Alert: ജൂൺ ഒന്നിനല്ല അതിനും മുൻപേ എത്തും മൺസൂൺ.... നാളെ ഈ നാലു ജില്ലക്കാർ സൂക്ഷിക്കുക

Kerala Rain Alert

Published: 

19 May 2026 | 03:27 PM

കൊച്ചി: മലയാളി കാത്തിരിക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യൻ തീരങ്ങളിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ ജൂൺ ഒന്നോടെ കേരളത്തിലെത്താറുള്ള മൺസൂൺ, ഇത്തവണ നിശ്ചിത സമയത്തിനും മുൻപേ മേയ് 26 ഓടെ സംസ്ഥാനത്ത് എത്തിയേക്കുമെന്നാണ് പ്രവചനം. നാല് ദിവസത്തെ മുന്നോ പിന്നോ ഉള്ള വ്യതിയാനം കണക്കിലെടുത്താൽ, മേയ് 22 നും 30 നും ഇടയിലുള്ള ഏതു ദിവസത്തിലും കേരളത്തിൽ ഔദ്യോഗികമായി കാലവർഷം ആരംഭിച്ചേക്കാം.

നിലവിൽ തെക്കൻ ശ്രീലങ്ക പൂർണ്ണമായും കടന്ന് മധ്യ ശ്രീലങ്കയിലും കന്യാകുമാരി കടലിലും തെക്കുകിഴക്കൻ അറബിക്കടലിലും കാലവർഷം സജീവമായിക്കഴിഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സാധാരണ മെയ് 22 ന് എത്തേണ്ട മൺസൂൺ, ഇത്തവണ ആറ് ദിവസം മുൻപേ മേയ് 16 ന് തന്നെ എത്തിയിരുന്നു.

വരും ദിവസങ്ങളിലെ മുന്നേറ്റം

അടുത്ത 3 മുതൽ 4 ദിവസങ്ങൾക്കുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കൊമോറിൻ മേഖലയിലേക്കും, ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും മഴമേഘങ്ങൾ ശക്തമായി വ്യാപിക്കാൻ അനുകൂല സാഹചര്യമാണുള്ളത്. ആന്ധ്രാപ്രദേശ് തീരത്തും തെക്കുകിഴക്കൻ അറബിക്കടൽ മുതൽ ലക്ഷദ്വീപ് വരെയുമുള്ള അന്തരീക്ഷച്ചുഴികൾ കാലവർഷക്കാറ്റിനെ കൂടുതൽ വേഗത്തിൽ കേരള തീരത്തേക്ക് അടുപ്പിക്കുന്നുണ്ട്.

ALSO READ: കാലവർഷം ഉടനെത്തും, തെക്ക്-വടക്ക് ജില്ലക്കാർ ശ്രദ്ധിച്ചോണേ, കാലാവസ്ഥ ഇങ്ങനെ…

നാളെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ 21-നു ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിൽ പ്രീ-മൺസൂൺ മഴ സജീവം; അതീവ ജാഗ്രത

ഔദ്യോഗികമായി കാലവർഷം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ പ്രീ-മൺസൂൺ മഴ തുടരുകയാണ്. പലയിടങ്ങളിലും ആകാശം പൂർണ്ണമായും മേഘാവൃതവും തണുത്ത അന്തരീക്ഷവുമാണ്. വരും ദിവസങ്ങളിൽ മഴയുടെ വ്യാപ്തിയും ഇടിമിന്നലിന്റെ തീവ്രതയും വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിന് പുറമേ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, റായലസീമ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഉത്തരേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും അന്തരീക്ഷ വ്യതിയാനം

കേരളത്തിന് പുറമേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ദൃശ്യമാകുന്നത്. വടക്കൻ പാകിസ്താനും ജമ്മു മേഖലയ്ക്കും മുകളിലായി വെസ്റ്റേൺ ഡിസ്ടർബൻസ് ചക്രവാതച്ചുഴിയായി സജീവമാണ്. ഇതിന്റെ ഫലമായി ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഉത്തർപ്രദേശ്, ബിഹാർ എന്നിവടങ്ങളിലെ മുകളന്തരീക്ഷ ചക്രവാതച്ചുഴിയും അവിടെനിന്ന് അസം വരെയുള്ള ട്രഫ് രേഖയും കാരണം ബിഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം

അറബിക്കടൽ, ലക്ഷദ്വീപ്, കൊമോറിൻ മേഖല, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കടൽ അതിരൂക്ഷമായി ക്ഷോഭിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിച്ചേക്കാവുന്നതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

English summary

The Southwest Monsoon is advancing rapidly and is expected to hit the Kerala coast by May 26, nearly a week ahead of its normal June 1 schedule. Driven by favorable atmospheric systems, widespread pre-monsoon rains have already begun across the state, triggering high-velocity wind alerts and a strict ban on fishing.

Follow Us
ഒരു ദിവസം എത്ര ബിസ്ക്കറ്റ് കഴിക്കാം?
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്