Kerala Weather Update: കൂടുതൽ ഇടങ്ങളിൽ യെല്ലോ അലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Kerala Weather August 25 Latest Update: ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് വരും മണിക്കൂറുകളിൽ 11 ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടാകും. ആകെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎംഡിയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ.

Kerala Weather August 25 Latest Update
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പിൽ ഇന്ന് 9 ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് (ഓഗസ്റ്റ് 25ന്) ഉച്ചയ്ക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം വരും മണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടാകും. ആകെ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎംഡിയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ.
തിരുവോണ ദിവസമായ നാളെ നാല് ജില്ലകളിലാണ് നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരുന്നത്, അതിൽ മാറ്റമില്ല. IMD യുടെ പുതിയ കാലാവസ്ഥാ അപ്ഡേറ്റിലും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 26) യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ ഇന്നും നാളെയും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ALSO READ: സ്വർണം വാങ്ങാൻ ധൃതി വേണ്ട; വില കുറഞ്ഞെങ്കിലും ആശ്വസിക്കാറായില്ല
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരുംമണിക്കൂറുകളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ശക്തമായ മഴ മുൻ നിർത്തിയുള്ള ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയാണ് ഉണ്ടാകുക എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം തുടരുന്നതാണ് 28-ാം തിയതി വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത സൃഷ്ടിച്ചിരിക്കുന്നത്.
കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 26 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന ശ്രീലങ്കൻ തീരം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
വടക്കൻ ആന്ധ്രപ്രദേശ് തീരം, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
English Summary
The Central Meteorological Department has issued a yellow alert in more districts in the state today. In the warning issued yesterday, a yellow alert was issued in 9 districts today. However, according to the latest warning issued this afternoon, there will be heavy rain in 11 districts in the coming hours. The districts where a yellow alert has been issued today are Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Malappuram, Kozhikode, Wayanad, Kannur and Kasaragod.