Kerala Weather Update: സംസ്ഥാനത്ത് പരക്കെ മഴ, ഈ ജില്ലക്കാർ സൂക്ഷിക്കുക; മുന്നറിയിപ്പ് ഇങ്ങനെ‌

Kerala Weather Forecast: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ മഴ മുന്നറിയിപ്പുകൾ വരും മണിക്കൂറിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറിയേക്കാം. എന്നാൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല.

Kerala Weather Update: സംസ്ഥാനത്ത് പരക്കെ മഴ, ഈ ജില്ലക്കാർ സൂക്ഷിക്കുക; മുന്നറിയിപ്പ് ഇങ്ങനെ‌

Rain Update

Published: 

27 Aug 2026 | 02:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ മഴ മുന്നറിയിപ്പുകൾ വരും മണിക്കൂറിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറിയേക്കാം.

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 5 ദിവസത്തേക്കുള്ള സാധ്യത പ്രവചനം അനുസരിച്ച്. അടുത്ത 31 വരെ ഒരു ജില്ലയിലും യെല്ലോ അലർട്ടുകളില്ല. എന്നാൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത തള്ളികളയാനാകില്ല.

ALSO READ: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ ശ്രദ്ധ വേണം!

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം –

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതുപോലെ തന്നെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

English Summary:

Kerala Weather Forecast And Latest Changes, Rain Alert Issued In Several Districts Due to Heavy Rainfall. Kerala Facing Low Pressure In Arabian Sea. Latest Weather Report And Rain Warning Here.

 

Loading...
Unable to load recommendations.
Follow Us
ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി