AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: കലിതുള്ളി കാലവർഷം! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

Kerala Weather Update on July 1 Wednesday:ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 24.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.............

Kerala Weather Update: കലിതുള്ളി കാലവർഷം! ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
Kerala Weather Update On July 1Image Credit source: PTI Photos
Ashli C
Ashli C | Updated On: 01 Jul 2026 | 07:41 AM

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ കനത്ത മഴ സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് ആണ്. കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 24.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

കൂടാതെ ഇന്ന് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 7 ജില്ലകളിൽ ആയി യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115. 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ആണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ ജൂലായ് രണ്ടിനും ജൂലൈ മൂന്നിനും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് അതായത് നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ജൂലൈ മൂന്നിന് അതായത് വെള്ളിയാഴ്ച ഏഴ് ജില്ലകൾക്ക് മഞ്ഞ അലർട്ട് ആണ്. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം കോഴിക്കോട് കണ്ണൂര് കാസറ​ഗോഡ് ജില്ലകൾക്കാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ:ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇടിമിന്നൽ ജാഗ്രത നിർദേശം

കനത്ത മഴയ്ക്കൊപ്പം വിവിധ ജില്ലകളിൽ ഇടിമിന്നൽ ജാ​ഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂലൈ രണ്ടു വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ രണ്ടു ജില്ലകളിൽ ഇടത്തരം മഴക്കും മണിക്കൂറിന് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഇവിടെ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കൂടാതെ ആലപ്പുഴ കോട്ടയം എറണാകുളം കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂർ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY

Heavy rain is likely in various districts in the state today. The Central Meteorological Department has issued orange and yellow alerts in various districts. Orange alert is in place for two districts today. Orange alert is in place for Kannur and Kasaragod districts. The possibility of very heavy rain is predicted in isolated places.

Follow Us