AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Rain Alert: ശോഭായാത്രയെ മഴ ബാധിക്കുമോ? സാധ്യത തള്ളിക്കളയാനാകില്ല; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

Kerala Sreekrishna Jayanthi Shobha Yatra Rain Alert Today, September 4: ശോഭായാത്രയെ മഴ ബാധിക്കില്ലെന്നാണ് പ്രതീക്ഷ. ശക്തമായ മഴ ഒരു ജില്ലയിലും പ്രതീക്ഷിക്കുന്നില്ല. ഇന്ന് (സെപ്തംബര്‍ നാല്) എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Rain Alert: ശോഭായാത്രയെ മഴ ബാധിക്കുമോ? സാധ്യത തള്ളിക്കളയാനാകില്ല; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌
Sreekrishna Jayanthi Shobha Yatra Rain Alert KeralaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Sep 2026 | 02:06 PM

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. ഉച്ചകഴിഞ്ഞാണ് പലയിടങ്ങളിലും ഘോഷയാത്ര നടക്കുന്നത്. ഉണ്ണിക്കണ്ണന്മാരും, ഗോപികമാരും നിരത്തുകളില്‍ നിറയും, അന്തരീക്ഷം ഭക്തിസാന്ദ്രമാകും. ശോഭായാത്രയെ മഴ ബാധിക്കില്ലെന്നാണ് പ്രതീക്ഷ. ശക്തമായ മഴ ഒരു ജില്ലയിലും പ്രതീക്ഷിക്കുന്നില്ല. ഇന്ന് (സെപ്തംബര്‍ നാല്) എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാം.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഒരു ജില്ലയിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. നാളെയും (സെപ്തംബര്‍ അഞ്ച്), മറ്റന്നാളും (സെപ്തംബര്‍ 6) എല്ലാ ജില്ലകളിലും നേരിയതോ, മിതമായ തോതിലോ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ സെപ്തംബര്‍ എട്ട് വരെയുള്ള മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ തീയതികളില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.

സെപ്തംബര്‍ ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ തീയതികളില്‍ മറ്റെല്ലാ ജില്ലകളിലും നേരിയ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. അതായത്, അടുത്ത ദിവസങ്ങളിലൊന്നും കേരളത്തില്‍ ഒരു ജില്ലയില്‍ പോലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല.

Also Read: Sri Krishna Jayanthi: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ, ആറന്മുളയിൽ അഷ്‌ടമി രോഹിണി വള്ളസദ്യ

മത്സ്യബന്ധനത്തിനും തടസമില്ല

കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഇന്നും നാളെയും സോമാലിയ തീരം, അതിന് സമീപമുള്ള മധ്യ പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്.

സെപ്തംബര്‍ ആറു മുതല്‍ എട്ട് വരെ സോമാലിയ, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റ് പ്രതീക്ഷിക്കാം. 45-65 കി.മീ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മുന്നറിയിപ്പില്ലാത്ത മറ്റ് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary

Devotees are preparing for the Shobha Yatra on the occasion of Sreekrishna Jayanthi in Kerala. It is hoped that the Shobha Yatra will not be affected by rain. Heavy rain is not expected in any district. IMD has issued a green alert in all districts today (September 4). Let’s check the rain warning issued by IMD in detail.

Follow Us