Kerala Weather Update: മഴ പെയ്യുമോ, അതോ വെയിലിൽ വാടുമോ? ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert: സാധാരണ കർക്കടകം എന്ന് കേൾക്കുമ്പോൾ തന്നെ മഴയും തണുപ്പുമാണ് ഓർമ്മ വരുന്നതെങ്കിൽ ഇത്തവണ കർക്കടത്തിന്റെ തുടക്ക ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയ്ക്ക് പകരം ചൂടാണ് അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ പ്രകാരം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണ്.

Kerala Weather Update: മഴ പെയ്യുമോ, അതോ വെയിലിൽ വാടുമോ? ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

22 Jul 2026 | 06:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകൾക്കും ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം, ഇന്ന് രാവിലെ ഏഴ് മണിക്കുള്ളിൽ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇക്കുറി കർക്കടക മഴ കുറവാണേ

സാധാരണ കർക്കടകം എന്ന് കേൾക്കുമ്പോൾ തന്നെ മഴയും തണുപ്പുമാണ് ഓർമ്മ വരുന്നതെങ്കിൽ ഇത്തവണ കർക്കടത്തിന്റെ തുടക്ക ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയ്ക്ക് പകരം ചൂടാണ് അനുഭവപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങൾ പ്രകാരം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണ്. പകരം ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമാകും ലഭിക്കുക.

കാലവർഷ മഴയിൽ വലിയ കുറവ് വന്നിട്ടുണ്ട്. പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളിൽ ഇന്നലെ രാത്രി മഴ പെയ്തിരുന്നു. നിലവിൽ, കേരളത്തിൽ മഴയ്ക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ ദുർബലമാവുകയാണെന്ന് കാലാവസ്ഥ വിദഗ്ധർ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞ് നിൽക്കാനാണ് സാധ്യത. പെട്ടെന്ന് മഴ പെയ്യുകയും പെട്ടെന്ന് മഴ അവസാനിക്കുകയും ചെയ്തേക്കും.

ALSO READ: ശക്തമായ മഴ രണ്ടിടത്ത്, അലർട്ടിൽ മാറ്റം; കാലാവസ്ഥ മുന്നറിയിപ്പ്

ഇടിമിന്നൽ ജാഗ്രത നിർദേശം

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇടിമിന്നൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇടിമിന്നൽ അപകടകാരികളായതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ജൂലൈ 23 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട്‌ ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

ഇന്ന്, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയ, ഒമാൻ തീരങ്ങൾ, ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

English Summary:

Kerala Weather Update on July 22, 2026. Moderate rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Thrissur, Palakkad, Malappuram, Kozhikode, Kannur, Kasaragode districts.

Loading...
Unable to load recommendations.
Follow Us
Related Stories
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി