AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഇന്ന് മഴയുണ്ട്… പക്ഷെ നാളെയോ? വരും മണിക്കൂറിലെ കാലാവസ്ഥ ഇങ്ങനെ

High Temperature Hits in the state : കോഴിക്കോടിലും ആലപ്പുഴക്കും ഇടയിലുള്ള ജില്ലകളിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Kerala Weather Update: ഇന്ന് മഴയുണ്ട്… പക്ഷെ നാളെയോ? വരും മണിക്കൂറിലെ കാലാവസ്ഥ ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 10 Feb 2026 | 05:33 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്നതിനിടെ മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചിച്ചിരുന്നു. എന്നാൽ നാളെ മുതൽ വീണ്ടും ചൂടു തുടങ്ങുകയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത് കേരളത്തിലാണ്. കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരും.

തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനില 36°C കടക്കാൻ സാധ്യതയുണ്ട്. വയനാട് ജില്ലയിൽ എല്ലായിടത്തും മിതോഷ്ണ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ഈ മാസം 14 വരെ ഇനി മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കോഴിക്കോടിലും ആലപ്പുഴക്കും ഇടയിലുള്ള ജില്ലകളിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും വയനാട് ജില്ലയിൽ എല്ലായിടത്തും മിതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുമെന്നും പ്രവചനമുണ്ട്.

നിർദ്ദേശങ്ങൾ

 

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. നിർജ്ജലീകരണം തടയാൻ ഇത് അത്യാവശ്യമാണ്. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

Follow Us