Kerala Weather Update: ന്യൂനമർദവും ചക്രവാതച്ചുഴിയും; വരും ദിവസങ്ങളിൽ ശക്തമായ മഴ, കാലാവസ്ഥ ഇങ്ങനെ

Kerala Weather Latest Forecast: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: ന്യൂനമർദവും ചക്രവാതച്ചുഴിയും; വരും ദിവസങ്ങളിൽ ശക്തമായ മഴ, കാലാവസ്ഥ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

02 Jul 2026 | 02:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ (Kerala Weather Latest Forecast) പ്രവചനം. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണമായി പറയുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിക്ക ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ: മഴ ഇന്നും വടക്കോട്ട്, അതിശക്തമായ കാറ്റോടെയെത്തും; തെക്കന്‍ കേരളം വെന്തുരുകും…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്, ഇതുകൂടാതെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട്- മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇതുമൂലം ജൂലൈ രണ്ട് (ഇന്ന്) മുതൽ ജൂലൈ ആറ് വരെ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

ജൂലൈ മൂന്നിന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് (ഇന്ന്) – ജൂലൈ ആറ് വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മുതൽ നാല് വരെയും, കർണാടക തീരത്ത്‌ ഇന്ന് മുതൽ അഞ്ച് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

മഴ മുന്നറിയിപ്പുകൾ ഇങ്ങനെ

  • ജൂലൈ 02 (ഇന്ന്- വ്യാഴം): കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • ജൂലൈ 03 (വെള്ളി): ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • ജൂലൈ 04 (ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • ജൂലൈ 05 (ഞായർ): കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

English Summary:

Kerala Weather Update And Rain Forecast For Next Five Days From Today July 2. IMD Issues Heavy rainfall in several districts due to low pressure and cyclone variation. Check the latest rain alert and weather update.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Rain Alert : തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ; അടിമാലി-മൂന്നാർ റൂട്ട് അടച്ചു
Kovalam Spa Case: കോവളത്തെ സ്പായിലെ പീഡനം, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് പിടിയിൽ, സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
‌അപകടത്തിൽ പെട്ട സ്കൂട്ടറിൽ പുള്ളിമാൻ തോൽ, തിരുവനന്തപുരത്ത് യുവാക്കൾ അറസ്റ്റിൽ
കുത്തിത്തുറന്നുള്ള മോഷണത്തിൽ സ്പെഷ്യലിസ്റ്റ്! ‘ഭണ്ഡാരം സജീഷിനെ’ പൂട്ടി പോലീസ്
ട്രെയിനിൽ നിന്ന് സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് ചാടിയിറങ്ങി; ആലുവയിൽ യുവാവിന് ദാരുണാന്ത്യം
Veena George: ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് മൊഴിനൽകിയത് അന്ന് മന്ത്രി പറഞ്ഞിട്ട്; വീണ ജോർജിന് കുരുക്കായി ഗൺമാന്റെ മൊഴി
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്