Kerala Weather Update: ലാ നിന വന്നു, കുളിരണിഞ്ഞ് കേരളം; ശബരിമലയിൽ മഴയോ? ഇന്നത്തെ കാലാവസ്ഥ…

Kerala Weather Update December 22: മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. മൂന്നാറിലെ തെന്മല,  നല്ലതണ്ണി, നടയാർ, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തത്.

Kerala Weather Update: ലാ നിന വന്നു, കുളിരണിഞ്ഞ് കേരളം; ശബരിമലയിൽ മഴയോ? ഇന്നത്തെ കാലാവസ്ഥ...

പ്രതീകാത്മക ചിത്രം

Updated On: 

22 Dec 2025 | 07:08 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണ ശമനം. അടുത്ത ദിവസങ്ങളിൽ ഒരിടത്തും മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡിസംബർ 25 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലും കാലാവസ്ഥ പ്രതികൂലമാകില്ല. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്ന് മുന്നറിയിപ്പ്.

അതേസമയം, ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിലായിരിക്കും കാറ്റ്.

 

ജനുവരി വരെ തണുപ്പ് തുടരും

 

കേരളത്തിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സമുദ്രതാപം വർധിപ്പിക്കുന്ന എൽ നിനായ്ക്കു പകരം ലാ നിനാ പ്രതിഭാസം ലോകമെങ്ങും അനുഭപ്പെടുന്നതിനാലാണ് ഇത്തവണ തണുപ്പ് കഠിനമാകുന്നത്. കൂടാതെ, സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റ് ഹിമാലയവും കടന്ന് ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടന്നതായും ചില നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: കൊടുംതണുപ്പിൽ കേരളം, ബൈ ബൈ പറഞ്ഞ് മഴയും; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…

ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. മൂന്നാറിലെ തെന്മല,  നല്ലതണ്ണി, നടയാർ, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തത്. വരുംദിവസങ്ങളിലും കാലാവസ്ഥ സമാനമായി തുടരുമെന്നാണ് സൂചന.

Follow Us
Related Stories
Local Holiday: ഏപ്രിൽ 16 ന് ഇവർക്കെല്ലാം അവധിയുണ്ടേ… പൊതുപരീക്ഷകൾക്കും സർക്കാർ പരിപാടികൾക്കും മാറ്റമുണ്ടോ?
LDF- UDF Election Manifestos: എല്ലാവർക്കും ജോലി, വിദ്യാർത്ഥികൾക്ക് ധനസഹായം, വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫും യുഡിഎഫും
Kerala Hello Nariyal : ഇനി ടാക്സി വിളിക്കും പോലെ തെങ്ങുകയറ്റക്കാരെയും വിളിക്കാം; കേരളത്തിലെ ‘ഹലോ നാരിയൽ’ മോഡലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
PM Modi at Kerala: മോദി വീണ്ടും കേരളത്തിൽ, ഏപ്രിൽ നാലിന് കോട്ടയം വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ
Kerala Lottery Result Today: ഒരു കോടിയുടെ ഇന്നത്തെ യോ​ഗം നിങ്ങൾക്കോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Weather Update: വേനൽമഴ കഴിഞ്ഞോ? ചൂട് വീണ്ടും കൂടും; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം
കുളിച്ചിട്ട് കൊക്കായതല്ല, വെള്ളുത്തിട്ട് പാറിയ കാക്കയാണ്
ഇങ്ങനെ ഓവർടേക്ക് ചെയ്യല്ലേ, അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴ്ക്ക്
Viral Video: ഒരു വൈറൽ തിരഞ്ഞെടുപ്പ് ട്രിക്ക്
Viral Video: കണ്ണൂരിൽ ആനയിടഞ്ഞു, വണ്ടി തൂക്കിയൊരേറ്