Kerala Weather Update: നിങ്ങളുടെ നാട്ടിൽ മഴയുണ്ടോ? ഇന്ന് ചൂടും കനക്കും; കാലാവസ്ഥ പ്രവചനം

Kerala Weather Update Today: മഴയുടെ സാധ്യത നിലനിൽക്കുമ്പോഴും കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ ഉയർന്ന നിലയിലായിരിക്കും. വടക്കൻ ജില്ലകളിൽ വെയിൽ കഠിനമാകാനാണ് സാധ്യത. ശരാശരി 34°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

Kerala Weather Update: നിങ്ങളുടെ നാട്ടിൽ മഴയുണ്ടോ? ഇന്ന് ചൂടും കനക്കും; കാലാവസ്ഥ പ്രവചനം

Rain Kerala

Published: 

04 Feb 2026 | 06:07 AM

തിരുവനന്തപുരം: കേരളത്തിൽ ചൂട് കനക്കുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ പകൽ താപനില ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എന്നാൽ പകൽ സമയത്തെ കത്തുന്ന വെയിലിനിടയിലും ആശ്വാസമായി ചില ജില്ലകളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. അന്തരീക്ഷം പൊതുവെ വരണ്ടതാണെങ്കിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

മഴയുടെ സാധ്യത നിലനിൽക്കുമ്പോഴും കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ ഉയർന്ന നിലയിലായിരിക്കും. വടക്കൻ ജില്ലകളിൽ വെയിൽ കഠിനമാകാനാണ് സാധ്യത. ശരാശരി 34°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഉയർന്ന ചൂട് സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ALSO READ: ചൂടിനിടെ കുളിരായി മഴ വരുന്നു, ഈ ജില്ലകളിൽ മാത്രം; കാലാവസ്ഥ പ്രവചനം

ഇനി കേരളക്കരയ്ക്ക് വേനൽമഴയിൽ മാത്രമാണ് പ്രതീക്ഷയുള്ളത്. സാധാരണ ജനുവരി മാസങ്ങളിൽ ലഭിക്കേണ്ട മഴ പോലും കേരളത്തിന് ലഭിച്ചിട്ടില്ല എന്നത് വലിയ ആശങ്കാജനകമാണ്. മഴയുടെ പൂർണമായ പിൻവാങ്ങൽ സംസ്ഥാനത്തുടനീളമുള്ള കർഷകരെയും കാര്യമായി ബാധിച്ചേക്കും. മാർച്ച് മുതൽ മെയ് വരെ ലഭിക്കേണ്ട വേനൽമഴ കൃത്യസമയത്ത് എത്തിയാൽ മാത്രമേ സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിൽ നിന്നും കൃഷിനാശത്തിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കാൻ കഴിയൂ. എങ്കിലും, ജനുവരിയിലെ മഴയുടെ അഭാവം വരും മാസങ്ങളിൽ ചൂട് റെക്കോർഡ് തലത്തിലേക്ക് ഉയരാൻ കാരണമായേക്കും.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.

യാത്രകളിൽ കയ്യിൽ ഒരു കുപ്പി വെള്ളം കരുതുക.

ഒആർഎസ് (ORS), നാരങ്ങ വെള്ളം, കഞ്ഞിവെള്ളം, ഇളനീർ തുടങ്ങിയ പാനീയങ്ങൾ ഉത്തമമാണ്.

ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ നിർബന്ധമായും ഉപയോഗിക്കുക.

കനം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

Follow Us
Related Stories
Wayanad Landslide: വയനാട് മണ്ണിടിച്ചിൽ: പിഡബ്ല്യുഡിയെ നോക്കുകുത്തിയാക്കി, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേ; മന്ത്രി പി കെ ബഷീർ
Wayanad Landslide: വീണ്ടും മണ്ണിടിയാൻ സാധ്യത; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്‌കരം
പ്രകൃതിയെ പഴിക്കേണ്ട; എല്ലാം മനുഷ്യനിര്‍മ്മിതം! വയനാട്ടിലേത് ‘വിളിച്ചുവരുത്തി’യ ദുരന്തം?
Wayanad Tunnel Road: തുരങ്കപാതയ്ക്ക് വയനാട് അനുയോജ്യമല്ല? ജീവനെടുത്ത് കേരളത്തിന്റെ ‘ജീവരേഖ’
Kerala Weather Update: കനത്ത മഴയും മണ്ണിടിച്ചിലും; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
Wayanad Landslide Live Updates : കള്ളാടി മണ്ണിടിച്ചിൽ; 3 മരണം സ്ഥിരീകരിച്ചു, മണ്ണിനടിയിൽ എത്ര പേരെന്ന് വ്യക്തതയില്ല
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?