Kerala Rain Alert: ഓണത്തിന് കുട വേണം! ഓഗസ്ത് 23 മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Thiruvonam rain alert Kerala: കേരളത്തില്‍ ഓഗസ്ത് 23 മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്ത് 24-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Kerala Rain Alert: ഓണത്തിന് കുട വേണം! ഓഗസ്ത് 23 മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Rain Alert

Published: 

21 Aug 2026 | 02:39 PM

കേരളത്തില്‍ ഓഗസ്ത് 23 മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്ത് 24-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഓഗസ്ത് 25-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്നും (ഓഗസ്ത് 21) നാളെയും എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ഗ്രീന്‍ അലര്‍ട്ടുള്ള ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

  1. 23/08/2026, ഞായര്‍: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
  2. 24/08/2026, തിങ്കള്‍: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍
  3. 25/08/2026, ചൊവ്വ: കോട്ടയം, ഇടുക്കി, എറണാകുളം

വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും, സമീപപ്രദേശങ്ങള്‍ക്കും മുകളില്‍ ന്യൂനമര്‍ദ്ദം തുടരുന്നതായും, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്ധ്രാപ്രദേശ്-തെക്കന്‍ ഒഡീഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

ഓണാഘോഷം മഴ കൊണ്ടുപോകുമോ?

ഓഗസ്ത് 23, 24, 25 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓണാഘോഷങ്ങളെ മഴ ബാധിച്ചേക്കാമെന്ന് വ്യക്തമാക്കുന്നതാണ് ഈ മുന്നറിയിപ്പ്. വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനങ്ങളിലൂടെ കൂടുതല്‍ സൂചനകള്‍ പുറത്തുവരും.

Also Read: Kerala Weather Update: ഇന്ന് മഴ പെയ്യുമോ? യെല്ലോ അലർട്ട് ഞായറാഴ്ച മുതൽ, കള്ളക്കടലിന് സാധ്യത

ഈ തീരപ്രദേശങ്ങളില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത

  • തെക്കന്‍ തമിഴ്‌നാട് തീരം
  • ഗള്‍ഫ് ഓഫ് മാന്നാര്‍
  • ഗള്‍ഫ് ഓഫ് മാന്നാറിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം
  • തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍
  • തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള തെക്കന്‍ ശ്രീലങ്കന്‍ തീരം
  • തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍
  • ആന്‍ഡമാന്‍ കടല്‍
  • സൊമാലി, ഒമാന്‍ തീരങ്ങള്‍
  • മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍
  • മധ്യപടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍
  • വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍
  • മധ്യകിഴക്കന്‍ അറബിക്കടല്‍

മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്‌

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ഓഗസ്ത് 23 മുതല്‍ 25 വരെ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ തീയതികളില്‍ മുന്നറിയിപ്പുള്ള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 66 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും, പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary

The Indian Meteorological Department has issued a yellow alert for several Kerala districts from August 23 to 25. The sudden monsoon spell threatens to disrupt planned outdoor activities and Thiruvonam celebrations. Residents in affected areas should stay updated on official weather advisories and local safety warnings.

Loading...
Unable to load recommendations.
Follow Us
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്