Kerala Weather Update : മഴ മടങ്ങുകയാണോ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
Kerala Weather Update September 2 Afternoon : കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് കാര്യമായ മഴ അനുഭവപ്പെട്ടിരുന്നില്ല. ഇതേ സ്ഥിതി തന്നെ വരും ദിവസങ്ങളിലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഉച്ചകഴിഞ്ഞ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. വരുന്ന മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം : കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് കാര്യമായ മഴ അനുഭവപ്പെട്ടിരുന്നില്ല. ഇതേ സ്ഥിതി തന്നെ വരും ദിവസങ്ങളിലും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഉച്ചകഴിഞ്ഞ് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയുള്ളത്. വരുന്ന മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മഴ മാറി നൽക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത് നല്ല ചൂടാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത്.
മത്സ്യബന്ധനത്തിന് തടസമില്ല – കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് ( സെപ്തംബർ 2) മത്സ്യബന്ധനത്തിന് തടസമില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
കാറ്റിനെ സൂക്ഷിക്കണം – ഇന്നും നാളെയും ( സെപ്തംബർ 2, 3) തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീര പ്രദേശം തുടങ്ങിയ ഇടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത കണുന്നുണ്ട്. ഇന്ന് സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.
Also Read : ’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’: കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി
നാളെ ( സെപ്തംബർ 3)സോമാലിയ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത പ്രവചിക്കപ്പെടുന്നു.
സെപ്തംബർ 4 മുതൽ 6 വരെ സോമാലിയ തീരം, അതിനോട്‌ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ , മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയാണ് കാണുന്നത്. അതിനാൽ മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
English Summary
The state has not experienced significant rainfall over the past two days. The India Meteorological Department forecasts that this trend will continue in the coming days. Light rain is likely in various parts of Kerala this afternoon. Over the next three hours, there is a possibility of light rain in isolated areas across the districts of Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Kozhikode, Wayanad, Kannur, and Kasaragod.