Kerala Rain Alert: വെന്തുരുകുന്ന കേരളം, ഇന്ന് വൈകിട്ട് മഴ പെയ്യുമോ?; കാലാവസ്ഥ പ്രവചനം

Kerala Weather Latest Update: കൊടും വേനലിൽ മലയോര മേഖലകൾ അടക്കമുള്ളടിത്ത് വെള്ളത്തിൻ്റെ ക്ഷാമവും രൂക്ഷമാണ്. അതിനിടെയാണ് ചിലയിടങ്ങളിൽ വൈകുന്നേരത്തോടെ നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്.

Kerala Rain Alert: വെന്തുരുകുന്ന കേരളം, ഇന്ന് വൈകിട്ട് മഴ പെയ്യുമോ?; കാലാവസ്ഥ പ്രവചനം

Kerala Weather

Published: 

15 Mar 2026 | 02:01 PM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ ചൂട് തുടരുന്നതിനിടെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. കേരളത്തിലെ മിക്ക ജില്ലകളിലും പകലും രാത്രിയും ഒരുപോലെ ഉഷ്ണതരം​ഗത്തിന് സമാനമായ കാലാവസ്ഥയാണ് നിലവിൽ അനുഭവപ്പെടുന്നത്. കൊടും വേനലിൽ മലയോര മേഖലകൾ അടക്കമുള്ളടിത്ത് വെള്ളത്തിൻ്റെ ക്ഷാമവും രൂക്ഷമാണ്. അതിനിടെയാണ് ചിലയിടങ്ങളിൽ വൈകുന്നേരത്തോടെ നേരിയ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ALSO READ: മൂടി കെട്ടിയ അന്തരീക്ഷം, ഇടി, മിന്നൽ മഴ… നാളത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. പരമാവധി ശുദ്ധജലം മാത്രം കുടിക്കാൻ ശ്രമിക്കുക. ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

Follow Us
Related Stories
Yoga Day 2026: യോഗ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു
Kerala Lottery Result Today: ഭാഗ്യദേവത ആരെ തുണയ്ക്കും? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്; വിജയികളുടെ ലിസ്റ്റ് ഇതാ
Kerala Weather Update: ഇന്ന് വൈകിട്ട് മഴ പെയ്യുമോ? മുന്നിറിയിപ്പുള്ളത് ഈ ദിവസങ്ങളിൽ; കാലാവസ്ഥ
Kerala Budget 2026: കാത്തിരിപ്പിന് വിരാമം, ഹരിപ്പാടിന് ഇനി സ്വന്തം മെഡിക്കൽ കോളേജ്; തലസ്ഥാനത്തിനും നേട്ടം
Kerala Budget 2026: ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല, സ്ത്രീസുരക്ഷയെ പാടെ മറന്നു; ബജറ്റ് പരിഗണിക്കാതെ പോയവര്‍
Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ