Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം… ഈ ജില്ലകളിൽ പച്ചമാറി, യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ

Kerala Weather Latest Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുപോലെ തന്നെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം... ഈ ജില്ലകളിൽ പച്ചമാറി, യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ

കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ

Published: 

22 Jul 2026 | 02:02 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ നിലവിലുണ്ടായിരുന്ന (Kerala Weather Update) മഴ മുന്നറിയിപ്പിൽ മാറ്റം. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇപ്പോൾ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുപോലെ തന്നെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിന്നിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിലെ കാലാവസ്ഥ മുന്നറിയിപ്പ് സൂചന നൽകുന്നത്. എന്നാൽ തെക്കൻ ജില്ലകളിൽ ഇന്നും മഴയ്ക്കുള്ള സാധ്യത വളരെ കുറവാണ്. നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാനമായ സാ​ഹചര്യമാണ് നിലനിൽക്കുന്നത്. നാളെ രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ALSO READ: മഴ പെയ്യുമോ, അതോ വെയിലിൽ വാടുമോ? ഇന്നത്തെ കാലാവസ്ഥ

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ ഇടിമിന്നലിനും കാറ്റിനുമുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും, കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട്‌ ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സൊമാലിയ, ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

കാലാവസ്ഥ വകുപ്പിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

English Summary:

Kerala Weather Update Latest Changes, Yellow Alert And Thunderstorm Warning Issued By IMD Today July 22. Northern Districts Include Kozhikode, Wayanad, Kannur, Kasaragod Feels

 

Loading...
Unable to load recommendations.
Follow Us
Related Stories
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
മോശമായി നോക്കിയെന്ന് പെൺകുട്ടി പരാതി നൽകിയ മധ്യവയസ്കൻ വീട്ടിൽ മരിച്ച നിലയിൽ; തലയിലും മുഖത്തും മുറിവേറ്റ പാട്
Onam Bumper 2026: ഓണം ബമ്പര്‍ അടിക്കാന്‍ ഏത് ജില്ലയില്‍ നിന്ന് ടിക്കറ്റെടുക്കണം? പരീക്ഷിച്ചാലോ…
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?