പറഞ്ഞ മഴ വന്നില്ല, പലയിടത്തും ചൂട് തന്നെ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി ഇടത്തരം മഴ വരുമെന്ന് IMD
Kerala weather October 17 latest update: കോഴിക്കോട് ജില്ലയ്ക്ക് മഴയും ഇടിമിന്നലും സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് ഉണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോഴിക്കോട് ജില്ലയിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 15 മുതൽ 17 വരെയുള്ള തിയതികളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ് ഉണ്ടായിരുന്നത് എങ്കിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നിടങ്ങളിൽ ഉൾപ്പെടെ പലയിടങ്ങളിലും മഴ അത്ര ശക്തമായി പെയ്തില്ല. മഴയ്ക്ക് പകരം ശക്തമായ ചൂടാണ് പലയിടത്തും അനുഭവപ്പെട്ടത്. എന്നാൽ വരും മണിക്കൂറുകളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പുതിയ അപ്ഡേറ്റിൽ പറയുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ഒക്ടോബർ 17) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച മഴ ഉച്ചവരെ ഉണ്ടായിട്ടില്ല.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചെറിയ മഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നൽ പോലും സൂക്ഷിക്കണം.
ALSO READ: വിസ്റ്റാഡോം ട്രെയിൻ ആദ്യമായി കേരളത്തിൽ എത്തുന്നു: സർവീസ് ഈ റൂട്ടിൽ ഒക്ടോബർ 22 മുതൽ
കോഴിക്കോട് ജില്ലയ്ക്ക് മഴയും ഇടിമിന്നലും സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് ഉണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോഴിക്കോട് ജില്ലയിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
മഴയെത്തുടർന്ന് പ്രതീക്ഷിക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ: പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. ഈ അപകട സാധ്യതകൾ കണക്കിലെടുത്ത് ചില നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അവ: ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
English Summary
The India Meteorological Department (IMD) has stated that, in the coming hours, isolated areas across all districts in Kerala may experience moderate rainfall accompanied by thunderstorms, along with strong winds reaching speeds of up to 40 km/h. According to the latest radar imagery, Kozhikode district is likely to see moderate rainfall with thunderstorms and strong winds reaching speeds of up to 50 km/h.