AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ഉയർന്ന ചൂടിനെ നേരിടാൻ നേരിയ മഴയും! കാലാവസ്ഥ പ്രവചനം ഇങ്ങനെ

Kerala Weather Update on March 23: കൂടാതെ ചില ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധ്യത മുന്നറിയിപ്പുണ്ട്. മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത....

Kerala Weather Update: ഉയർന്ന ചൂടിനെ നേരിടാൻ നേരിയ മഴയും! കാലാവസ്ഥ പ്രവചനം ഇങ്ങനെ
Weather Update On March 23Image Credit source: PTI Photos
Ashli C
Ashli C | Updated On: 23 Mar 2026 | 09:07 AM

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി സമ്മിശ്രമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും ഉയർന്ന താപനിലയും മറ്റു ചിലയിടങ്ങളിൽ നേരിയ മഴയും ആണ് ഉള്ളത്. കഴിഞ്ഞദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. കൂടാതെ ചില ജില്ലകളിൽ ഇന്ന് പുലർച്ചയും നേരിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.

കൂടാതെ ചില ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. മാർച്ച് 22 മുതൽ 24 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധ്യത മുന്നറിയിപ്പുണ്ട്. മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.

ALSO READ:ഷിഗല്ല ഉറവിടം എവിടെ? കോഴിക്കോടിന് ഇരട്ട ജാ​ഗ്രത; കൂടെ പക്ഷിപ്പനിയും

കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും വിവിധ ജില്ലകളിലും മലയോരമേഖലകളിൽ ഒഴികെ അസ്വസ്ഥതയുള്ള കാലാവസ്ഥ ഉണ്ടാക്കിയേക്കാം.

Follow Us