Kerala Weather Update: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ

Kerala Rain Alert Today: ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.

Kerala Weather Update: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ... കാലാവസ്ഥ ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

16 Mar 2026 | 02:23 PM

തിരുവനന്തപുരം: കൊടുംചൂടിന് വിട നൽകി സംസ്ഥാനത്ത് ഇനി മഴക്കാലം. വരുംദിവസങ്ങളിൽ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസവും മുഴുവൻ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ​ദിവസം വൈകിട്ട് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പെയ്തിരുന്നു. പകൽ സമയത്ത് ചൂടും മൂടിയ അന്തരീക്ഷവും അനുഭവപ്പെട്ടതിനുശേഷമാണ് പല ജില്ലകളിലും വൈകുന്നേരത്തോടെ നേരിയ മഴ ലഭിച്ചത്. മധ്യകേരളത്തിലെ ചില ഭാ​ഗങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്തിരുന്നു.

അതേസമയം, കള്ളക്കടൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ ഇന്ന് ( മാർച്ച് 16) രാത്രി 08.30 വരെയും കൊല്ലം ജില്ലയിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെയും 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 08.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.

ALSO READ: ചൂട് കുറയില്ല, കനൽക്കാറ്റ് തുടരും! മഴ ഇനി എന്ന്?; കേരളത്തിലെ കാലാവസ്ഥാ പ്രവചനം

മഴ മുന്നറിയിപ്പ്

മാർച്ച് 16 – എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

മാർച്ച് 17 – എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

മാർച്ച് 18 – എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട്

മാർച്ച് 19 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

മാർച്ച് 20 – ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

കള്ളക്കടൽ ജാഗ്രത നിർദേശം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു