AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: ചൂട് കുറയില്ല, കനൽക്കാറ്റ് തുടരും! മഴ ഇനി എന്ന്?; കേരളത്തിലെ കാലാവസ്ഥാ പ്രവചനം

Kerala Weather Update Today: കേരളത്തിൽ ചൂട് റെക്കോർഡുകൾ ഭേദിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മാർച്ച് മാസത്തിലെ താപനില കഴിഞ്ഞ വർഷത്തേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Kerala Weather Update: ചൂട് കുറയില്ല, കനൽക്കാറ്റ് തുടരും! മഴ ഇനി എന്ന്?; കേരളത്തിലെ കാലാവസ്ഥാ പ്രവചനം
Kerala Weather UpdateImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Published: 16 Mar 2026 | 05:53 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം, സംസ്ഥാനത്തെ മിക്ക ജില്ലകളിലും സാധാരണയിലും അധികം ചൂട് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. കേരളത്തിൽ ചൂട് റെക്കോർഡുകൾ ഭേദിക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മാർച്ച് മാസത്തിലെ താപനില കഴിഞ്ഞ വർഷത്തേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: വെന്തുരുകുന്ന കേരളം, ഇന്ന് വൈകിട്ട് മഴ പെയ്യുമോ?; കാലാവസ്ഥ പ്രവചനം

നിലവിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും മറ്റ് ജില്ലകളിൽ ചൂടിന് ശമനമുണ്ടാകാൻ സാധ്യത കുറവാണ്. പാലക്കാട്, തൃശൂർ, കണ്ണൂർ, കൊല്ലം ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താനുള്ള സാധ്യതയും തള്ളികളയാനാകില്ല. ശക്തമായ ചൂട് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 17 വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്

പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ഇളനീർ, സംഭാരം, കഞ്ഞിവെള്ളം തുടങ്ങിയ പാനീയങ്ങളാണ് ആരോ​ഗ്യത്തിന് നല്ലത്.

കട്ടി കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.

നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ, ​ഗർഭിണികൾ, പ്രായമായവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

 

Follow Us