Kerala Weather Update: ഇന്ന് എവിടെയൊക്കെ മഴ കിട്ടും? വരും മണിക്കൂറുകളിൽ മഴയ്ക്കും കാറ്റിനും സാധ്യത!

Kerala Weather Update Today: തിരുവോണം ദിനത്തിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് കേരളത്തിൽ ലഭിച്ചത്. ഈ സ്ഥിതിയിൽ കാര്യമായ മാറ്റം പ്രവചിക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ്. ഒരു ജില്ലയിൽ പോലും യെല്ലോ അലേർട്ട് മുതൽക്കുള്ള ഒരു ജാഗ്രതാ നിർദ്ദേശവും ഇല്ല എന്നത് ആശ്വാസമാണ്. നിലവിൽ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

Kerala Weather Update: ഇന്ന് എവിടെയൊക്കെ മഴ കിട്ടും? വരും മണിക്കൂറുകളിൽ മഴയ്ക്കും കാറ്റിനും സാധ്യത!

പ്രതീകാത്മക ചിത്രം

Published: 

29 Aug 2026 | 02:14 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും (Kerala Rain Alert) വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷവും രാത്രിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിൽ മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

തീരദേശ മേഖലകളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ അന്തരീക്ഷം മേഘാവൃതമാകുമ്പോൾ തന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുക. മഴയോടൊപ്പമുള്ള ശക്തമായ കാറ്റിൽ വൈദ്യുത ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. അപകടങ്ങൾ കണ്ടാൽ ഉടൻ കെഎസ്ഇബി ഓഫീസിൽ വിവരമറിയിക്കുക.

ALSO READ: കുട കരുതിക്കോളു, സംസ്ഥാനത്ത് ഇന്നും നേരിയ മഴ; മുന്നറിയിപ്പുകൾ….

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്നാം തീയതി വരെ സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.

തിരുവോണം ദിനത്തിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് കേരളത്തിൽ ലഭിച്ചത്. ഈ സ്ഥിതിയിൽ കാര്യമായ മാറ്റം പ്രവചിക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പ്. ഒരു ജില്ലയിൽ പോലും യെല്ലോ അലേർട്ട് മുതൽക്കുള്ള ഒരു ജാഗ്രതാ നിർദ്ദേശവും ഇല്ല എന്നത് ആശ്വാസമാണ്. മിക്ക ജില്ലകളിലും പകൽ സമയം കടുത്ത വെയിലാണ് അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പില്ലാത്തതിനാൽ തന്നെ കടുത്ത ചൂടും ആളുകളെ അലട്ടുന്നുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ 30/08/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കന്യാകുമാരി തീരങ്ങളിൽ 30 (നാളെ) പുലർച്ചെ 05.30 മുതൽ രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

English Summary:

Kerala Weather Update Today Evening August 29. Latest IMD rain alert prediction And Strong Wind Warning across Northern Kerala. Check The Latest Weather Forecast From Today To September First.

 

Loading...
Unable to load recommendations.
Follow Us
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
പൊന്നും വിലയുള്ളപ്പോള്‍  സ്വര്‍ണം വിലകുറച്ച് വാങ്ങാം; എങ്ങനെ 
പുതിയ നെക്സോൺ വരുന്നു വലിയ മാറ്റങ്ങളുമായി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ