AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; എങ്കിലും ഈ മൂന്ന് ജില്ലക്കാർ കുട കരുതിക്കോളൂ

Kerala Weather Update Today: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നേരിയ മഴ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടൊള്ളു എന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാണ്. കാസർഗോഡ് ജില്ലയുടെ വിവിവിധ മേഖലകളിലാണ് മിതമായ രീതിയിൽ മഴ ലഭിച്ചത്. മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി കോട്ടയം എന്നീ ജില്ലകളിൽ മഴ തീരെ കുറവായിരുന്നു. മറ്റു ജില്ലകളിൽ നേരിയ മഴ ലഭിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാണ്

Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; എങ്കിലും ഈ മൂന്ന് ജില്ലക്കാർ കുട കരുതിക്കോളൂ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 01 Sep 2026 | 06:28 AM

സംസ്ഥാനത്ത് ഇന്ന് ആശങ്കപ്പെടേണ്ട മഴ മുന്നറിയിപ്പുകളില്ല. ഇന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നിലവിലെ വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 4 വരെ സംസ്ഥനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് തന്നെയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് നേരിയ മഴ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടൊള്ളു എന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാണ്. കാസർഗോഡ് ജില്ലയുടെ വിവിവിധ മേഖലകളിലാണ് മിതമായ രീതിയിൽ മഴ ലഭിച്ചത്. മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി കോട്ടയം എന്നീ ജില്ലകളിൽ മഴ തീരെ കുറവായിരുന്നു. മറ്റു ജില്ലകളിൽ നേരിയ മഴ ലഭിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാണ്. ഇതേ അന്തരീക്ഷം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

സെപ്റ്റംബർ 4 വരെ:തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുയുണ്ട്

സെപ്റ്റംബർ 1ന് സോമാലിയ, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത പ്രവചിക്കുന്നു. സെപ്റ്റംബർ 1, 2 തീയതികളിൽ: ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കള്ളക്കടൽ

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെകാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ സെപ്റ്റംബർ ഒന്ന് രാത്രി 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് സെപ്റ്റംബർ 1 രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും അതിനാൽ തിരദേശ വാസികളും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെനും മുന്നറിയിപ്പിൽ പറയുന്നു.

English Summary

Kerala has issued a green alert across all 14 districts until September 1, with only light isolated rain expected. Fishermen are warned against venturing into the Arabian Sea and Bay of Bengal due to high winds. Coastal residents in Thiruvananthapuram, and Kanyakumari face a high wave and sea erosion alert.

Follow Us