Kerala Weather Update: ചുട്ടുപൊള്ളി എത്ര നാൾ? മഴ ഈ ജില്ലകളിൽ മാത്രം, ഇന്നത്തെ കാലാവസ്ഥ

Kerala Weather Update Today: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് കാലാവസ്ഥ ശക്തമായി തുടരുന്നതിനാൽ ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Kerala Weather Update: ചുട്ടുപൊള്ളി എത്ര നാൾ? മഴ ഈ ജില്ലകളിൽ മാത്രം, ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Published: 

25 Mar 2026 | 06:22 AM

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതായി കാലാവസ്ഥ വകുപ്പ്. മാർച്ച് 26 വരെ പാലക്കാട്, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അൾട്രാവയലറ്റ് സൂചികയും ഉയരുകയാണ്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിൽ സൂചിക 8,9 ആയി രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നീ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 6, 7 എന്നീ നിലകളിലാണ് ഇവിടെ സൂചിക. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: ഇതെന്തൊരു ചൂട്… വാടി തളർന്ന് കേരളം; വേനൽ മഴ എപ്പോൾ? ഇന്നത്തെ കാലാവസ്ഥ

അതേസമയം രണ്ട് ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ അലർട്ട് നൽകിയിട്ടുള്ളത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മാർച്ച് 26 വരെ സംസ്ഥാനത്ത് മഴ കുറഞ്ഞ നിലയിലായിരിക്കുമെന്നാണ് പ്രവചനം. എന്നാൽ വെള്ളിയാഴ്ച മുതൽ വേനൽ മഴ സജീവമായേക്കും.

മാർച്ച് 27 മുതൽ മിക്ക ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്ന് 28 മുതൽ മഴ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. മഴ ലഭിക്കുന്നതോടെ താപനിലയിൽ കുറവ് അനുഭവപ്പെടുമെന്നാണ് സൂചന. ചൂട് കാലാവസ്ഥ ശക്തമായി തുടരുന്നതിനാൽ ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈ​ഗിംക ചൂഷണം, രണ്ട് പേർ അറസ്റ്റിൽ
Nedumbasseri Accident: വിലപ്പെട്ട 3 കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്, ആ കുടുംബത്തിന്റെ തീരാ വേദന മനസ്സിലാക്കുന്നു!സുഹൈലിന്റെ അമ്മ
Kerala Lottery Result: കോടീശ്വരനാകാൻ ഭാഗ്യം തുണച്ചത് ആരെ? സമൃദ്ധി ലോട്ടറി ഫലം ഒറ്റ ക്ലിക്കിൽ അറിയാം
എക്സൈസ് മന്ത്രി അറിഞ്ഞില്ലേ? ബേക്കറി വഴി വീര്യം കുറഞ്ഞ വൈൻ വിൽക്കുമെന്ന് വാർത്തയിൽ ട്വിസ്റ്റ്
Kerala Weather Update: തുലാവർഷത്തിൽ ഇടിവെട്ടി മഴ, ജില്ലകളിൽ യെല്ലോ അലർട്ട്; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ
Sabarimala Pilgrimage: ശബരിമല തീർത്ഥാടനം: തിരക്കനുസരിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ, 148 സർവീസുകൾ ഇതിനോടകം സർവീസ് നടത്തും; സുരേഷ് ഗോപി
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?