Kerala Weather Update: കുടയെടുത്തോ, ഈ ജില്ലകളിൽ ഇന്ന് മഴയുണ്ടേ… ചൂടിൽ വലയുന്നത് ഇവരും, കാലാവസ്ഥ ഇങ്ങനെ…

Kerala Rain Alert Today: തെക്കൻ ജില്ലകളിലും, വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ സാധ്യത മുന്നിലുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച്, ഏപ്രിൽ മാസത്തിലുണ്ടാകേണ്ട അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ പ്രകടമാവുന്നത്.

Kerala Weather Update: കുടയെടുത്തോ, ഈ ജില്ലകളിൽ ഇന്ന് മഴയുണ്ടേ... ചൂടിൽ വലയുന്നത് ഇവരും, കാലാവസ്ഥ ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Published: 

02 Feb 2026 | 06:29 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നേരിയ മഴ സാധ്യത മുൻനിർത്തി ജില്ലകളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മുതൽ വീണ്ടും എല്ലാ ജില്ലകളിലും വരണ്ട കാലാവസ്ഥയായിരിക്കും.

ഫെബ്രുവരി തുടക്കത്തിൽ തെക്കൻ ജില്ലകളിലും, വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ സാധ്യത മുന്നിലുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടെ വേനലുമുണ്ട്. ജില്ലകളിൽ ചൂട് കൂടുകയാണ്. മാർച്ച്, ഏപ്രിൽ മാസത്തിലുണ്ടാകേണ്ട അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ പ്രകടമാവുന്നത്. അതുകൊണ്ട് തന്നെ വേനൽക്കാല ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതുമാണ്. നന്നായി വെള്ളം കുടിക്കണമെന്നും 11 മണിക്കും 3 മണിക്കുമുള്ള വെയിൽ ഏൽക്കുന്ന സാഹചര്യം പരാമവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

ജനുവരി 3 വരെ : ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജനുവരി 4: ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജനുവരി 5: ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി