Kerala Weather Update: ഇന്നും പെരുമഴ തന്നെ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala Weather Update: ഇന്നും പെരുമഴ തന്നെ, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

29 Jun 2026 | 06:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൂടാതെ, ഇന്ന് രാവിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ജൂൺ 29: കണ്ണൂർ, കാസർഗോഡ്

ജൂൺ 30: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജൂലൈ 1: കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട്

ജൂൺ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ജൂൺ 30: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

ജൂലൈ 1: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

ALSO READ: കട്ട കലിപ്പിൽ കാലവർഷം! നാടെങ്ങും മഴ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം

ന്യൂനമര്‍ദ പാത്തി

കാലവർഷക്കാറ്റ് അറബിക്കടലിൽ ശക്തിപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൽ മഴ കനക്കുന്നത്. കൂടാതെ, വടക്കു ഉള്‍നാടന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. പ്രധാനമായും വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ഇടവിട്ടുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ജൂലൈ 2 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ, പൊതുജനങ്ങൾ മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  2. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  3. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.
  4. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
  5. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  6.  ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  7. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  8. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  9. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -കർണാടക – ലക്ഷദീപ് തീരങ്ങളിൽ ജൂലൈ 2 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.  കേരള -കർണാടക – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജൂൺ 29, ഇന്ന് സോമാലിയൻ തീരം, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത. തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary:

Orange alert issued in two districts due to the possibility of very heavy rain. Yellow alert has been issued in other districts. This morning, isolated rain with thundershowers is likely in Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, Thrissur, Palakkad and Malappuram districts.

Follow Us
Related Stories
കാല് മുക്കാലായി, നേരവും കാലവുമില്ലാതെ ​വൈദ്യുതി മുടക്കം! മഴകൊണ്ട് കെഎസ്ഇബിക്ക് ‘രണ്ടുണ്ട്’ ലാഭം
Thiruvananthapuram Corporation: ബിജെപി താഴെ വീഴുമോ? തിരുവനന്തപുരം ന​ഗരസഭ നിർണായക കൗൺസിൽ യോ​ഗം ഇന്ന്
വിഐപി ലോഞ്ചിൽ ഇരുന്നു, ആരും വന്നില്ല! പിണറായിക്ക് വിമാനം കിട്ടാഞ്ഞതിൽ ഇന്ന് നടപടിക്ക് സാധ്യത
Tax Relief for Low-Alcohol Liquor: ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയാൽ പിന്നെ ഒന്നും ചെയ്യാനാവില്ല; മുഖ്യമന്ത്രി തിരുത്താൻ തയ്യാറാവണെമെന്ന് പിണറായി വിജയൻ
Kerala Lottery Result: അല്ലെങ്കിലും സമൃദ്ധി പൊളിയാണ്; കൈനിറയെ സമ്മാനം; ഇന്നത്തെ ലോട്ടറി ഫലം
Kerala Weather Update: കട്ട കലിപ്പിൽ കാലവർഷം! നാടെങ്ങും മഴ മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം
ഇങ്ങനെയാണോ പാചകം ചെയ്യുന്നത്! ഹൃദയാഘാതം ഉറപ്പ്
മണിപ്ലാന്റ് ഇലകൾ മഞ്ഞ നിറമായോ? കാരണം ഇതായിരിക്കും
കെഎസ്ആര്‍ടിസിയില്‍ ഗവിക്ക് പോയാലോ? ഈ ടൂര്‍ പാക്കേജ് എടുത്തോളൂ
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ