Kerala Weather Update: അതിശക്തമായ മഴ വീണ്ടും, രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: ആറ് ജില്ലകൾക്ക് യെല്ലോ അലർട്ടും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Update: അതിശക്തമായ മഴ വീണ്ടും, രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഇന്നത്തെ കാലാവസ്ഥ

പ്രതീകാത്മക ചിത്രം

Updated On: 

06 Jul 2026 | 06:40 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ആറ് ജില്ലകൾക്ക് യെല്ലോ അലർട്ടും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ജൂലൈ 6: കണ്ണൂർ, കാസർഗോഡ്

ജൂലൈ 7: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

യെല്ലോ അലർട്ട്

ജൂലൈ 6: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ജൂലൈ 7: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

ജൂലൈ 8: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ജൂലൈ 9: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഗ്രീൻ അലർട്ട്

ജൂലൈ 6: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ജൂലൈ 7: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

ജൂലൈ 8: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ജൂലൈ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

ALSO READ: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി

ന്യൂനമർദ്ദവും അതിശക്തമായ മഴയും

തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് ‘തീവ്രന്യൂനമർദ്ദമായി’ മാറി.

ഉടനെ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, വടക്കൻ ഒഡീഷ തീരത്ത് ചാന്ദ്ബാലിക്കും ദിഘയ്ക്കും ഇടയിലായി ബാലസോറിന് സമീപത്തുകൂടി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലുള്ള സഞ്ചാരം തുടർന്ന് വടക്കൻ ഒഡീഷ, വടക്കൻ ഛത്തീസ്‌ഗഢ്- നു മുകളിലൂടെ നീങ്ങാനും സാധ്യത. അതിനാൽ, ജൂലൈ 7ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 9 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ, കാസർഗോഡ് (വളപട്ടണം മുതൽ ന്യൂ മഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

English Summary:

IMD has warned very heavy rainfall across Kerala. An Orange Alert has been issued for two districts, indicating very heavy rain, while six districts are under a Yellow Alert for heavy rainfall.

Follow Us
Related Stories
Monsoon Bumper Lottery 2026: ദേ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കാന്‍ ദിവസങ്ങള്‍ മാത്രം; വേഗം ടിക്കറ്റെടുക്കൂ
“ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചകർ”; എം.വി ജയരാൻ്റെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി
Bengaluru Vande Bharat: കേരളത്തിന് ഓണസമ്മാനം! ബെംഗളൂരു-കോഴിക്കോട് വന്ദേ ഭാരത് ഓഗസ്റ്റിലെത്തും?
Kerala Lottery Result: ഒരു കോടി രൂപയുടെ ‘സമൃദ്ധി’ തേടിയെത്തി! ഇന്നത്തെ നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ അറിയാം
Kerala Weather Update: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ ശക്തമാകും, തെക്കന്‍ കേരളത്തെ കൈവിട്ട് പേമാരി
Vlogger Abduk Hakkim: ലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം