Kerala Weather Update: മഴ ശക്തമാകുന്നു! വീണ്ടും ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഈ ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്

Kerala Weather Update Today: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

Kerala Weather Update: മഴ ശക്തമാകുന്നു! വീണ്ടും ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഈ ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

03 Jul 2026 | 06:02 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ന്യൂനമർദവും ചക്രവാതച്ചുഴിയും; വരും ദിവസങ്ങളിൽ ശക്തമായ മഴ, കാലാവസ്ഥ ഇങ്ങനെ

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

  • 03 (ഇന്ന്- വെള്ളി): കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട്

  • 03 (ഇന്ന്- വെള്ളി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 04 (ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 05 (ഞായർ): കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
  • 06 (വെള്ളി): എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ‌മുതൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് മഴയ്ക്കൊപ്പം ഇടിമിന്നലും ദൃശ്യമാകുന്നത്. അതിനാൽ ഇടിമിന്നൽ ലക്ഷണം കാണുന്ന ഈ സമയത്ത് പുറത്തിറങ്ങി നിൽക്കുകയോ തുറസായ സ്ഥലങ്ങളിലേക്ക് പോവുകയോ ചെയ്യരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്, ഇതുകൂടാതെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട്- മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇതുമൂലം ജൂലൈ രണ്ട് (ഇന്ന്) മുതൽ ജൂലൈ ആറ് വരെ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

ജൂലൈ മൂന്നിന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ്ട് (ഇന്ന്) – ജൂലൈ ആറ് വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

English Summary:

Kerala Weather Update Today On July 3 Friday, IMD Predict heavy rain And Issues Orange Yellow alert On These Districts. Also Warn about strong wind and thunderstorm. check the latest climate change that happened across the state.

 

Follow Us
പീസ് ലില്ലി വളർത്തിയാൽ ടെൻഷൻ കുറയുമോ? അറിയേണ്ടത്
ജന്മസംഖ്യ 2 ആണോ? പേരിൽ ഈ അക്ഷരങ്ങളുണ്ടെങ്കിൽ ഇരട്ടി ഭാഗ്യം!
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
മലക്കപ്പാറയിലേക്ക് പോയാലോ? ചാലക്കുടിയില്‍ നിന്നുള്ള ബസ് സമയമിതാ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം