Kerala Weather Update: കാത്തിരിപ്പിനൊടുവിൽ മഴ വന്നു! ഇന്ന് ഇത്രയും ജില്ലയിൽ മുന്നറിയിപ്പ്; കാലാവസ്ഥ
Kerala Weather Update Today: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ (Kerala Rain Alert Today) സജീവമാകുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം, ഇന്ന് മാത്രം എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് നിലവിലെ മുന്നറിയിപ്പിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.
ALSO READ: മഴ പിന്നാലെയുണ്ട്! വെയിൽ കണ്ട് ആശ്വസിക്കണ്ട; വരും ദിവസങ്ങളിലെ കാലാവസ്ഥ
മൺസൂൺ മഴ എവിടെ?
ജൂൺ ആദ്യവാരം കഴിയുമ്പോഴേക്കും സംസ്ഥാനത്ത് ലഭ്യമായിരുന്ന ശക്തമായ മഴ രണ്ടാഴ്ച്ച പിന്നട്ടപ്പോഴേക്കും അപ്രതീക്ഷിതമായി. ജൂൺ 4-ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളക്കരയിൽ തൊട്ടുവെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോഴും വീണ്ടും വേനലിന് സമാനമായ കടുത്ത ചൂടിലേക്ക് സംസ്ഥാനം തെന്നിമാറി. ശരാശരി ലഭിക്കേണ്ട മഴയിൽ വൻ ഇടിവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഈ സമയത്ത് ഇന്ത്യയുടെ മധ്യ, പടിഞ്ഞാറൻ, പെനിൻസുലാർ ഭാഗങ്ങളിൽ കാണപ്പെടാറുള്ള കനത്ത മൺസൂൺ മേഘങ്ങളുടെ സാന്നിധ്യം ഇത്തവണ പൂർണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് പഠനങ്ങൾ വെളിപ്പോടുത്തുന്നത്.
പസിഫിക് സമുദ്രത്തിലെ താപനില വ്യതിയാനവുമായി ബന്ധപ്പെട്ട ‘എൽ നിനോ’ പ്രതിഭാസം ഇത്തവണ ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ശക്തമാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുൻകാലങ്ങളിലും എൽ നിനോ മൺസൂൺ കാറ്റിനെ ദുർബലപ്പെടുത്തി മഴ കുറച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി മലയാളികൾ കടുത്ത വേനലിന് പിന്നാലെ കുളിരായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാലവർഷത്തെയാണ് എൽനിനോ പ്രതിഭാസം ഇല്ലാതാക്കിയിരിക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷത്തിന് ചുവട്ടിലോ നിൽക്കുന്നത് അപകടകരമാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കുക.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് ഇങ്ങനെ
22ന് (ഇന്ന്-തിങ്കൾ): ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്.
23ന് (ചൊവ്വ): കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്.
25ന് (വ്യാഴം): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്.
English Summary:
Kerala Weather Latest Update On Today June 22nd. Check the official IMD list of the 8 districts placed under a Yellow Alert on June 22, along with critical weather warnings.