AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Welfare Pension: ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകും? സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

When Will Kerala Welfare Pension and Sthree Suraksha Pension Be Credited Latest Update: പെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പണം കൃത്യമായി ലഭിക്കില്ലേ എന്ന ചോദ്യം ഉപഭോക്താക്കള്‍ ചോദിക്കുന്നുണ്ട്. ജീവിതച്ചെലവുകള്‍ക്കായി പെന്‍ഷന്‍ തുക മാത്രമുള്ള ആളുകളാണ് പണം ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായത്. എന്നാല്‍ വൈകാതെ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

Kerala Welfare Pension: ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകും? സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍
പ്രതീകാത്മക ചിത്രം Image Credit source: Bloomberg Creative Photos/ Getty Images Creative 2026
Shiji M K
Shiji M K | Published: 30 May 2026 | 07:19 AM

കേരളത്തിലെ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരിക്കുകയാണ്. ബക്രീദിന് മുമ്പായി ഉപഭോക്താക്കളിലേക്ക് പണമെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. മെയ് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പണമെത്താതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരിക്കുന്നത്. കേരളത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന പകുതിയാളുകളിലേക്ക് പോലും പണമെത്തിയിട്ടില്ലെന്നാണ് വിവരം. സഹകരണ ബാങ്കുകള്‍ വഴി ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ ഫണ്ട് വരാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.

ബലിപെരുന്നാളിന് മുമ്പായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടും അത് വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച തുക പല സഹകരണ ബാങ്കുകളിലും വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ബാങ്കുകളിലേക്ക് മതിയായ പണമെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പണം കൃത്യമായി ലഭിക്കില്ലേ എന്ന ചോദ്യം ഉപഭോക്താക്കള്‍ ചോദിക്കുന്നുണ്ട്. ജീവിതച്ചെലവുകള്‍ക്കായി പെന്‍ഷന്‍ തുക മാത്രമുള്ള ആളുകളാണ് പണം ലഭിക്കാതെ വന്നതോടെ പ്രതിസന്ധിയിലായത്. എന്നാല്‍ വൈകാതെ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

പ്രതിസന്ധിയിലായി സ്ത്രീ സുരക്ഷ പെന്‍ഷന്‍കാരും

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ പെന്‍ഷന്റെ വിതരണവും നിലച്ച മട്ടാണ്. ഏപ്രില്‍ മാസത്തെയും മെയ് മാസത്തെയും ഗഡുവാണ് ലഭിക്കാനുള്ളത്. ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും മെയ് മാസത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ വലയുകയാണ് ഉപഭോക്താക്കള്‍. രണ്ട് മാസത്തെ ഗഡുക്കള്‍ ഒന്നിച്ചെത്തുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ല.

Also Read: Kerala Abhayakiranam Scheme: അഭയകിരണം പദ്ധതിയിലൂടെ 1,000 രൂപ നേടാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

ആദ്യ നയപ്രഖ്യാപനം ഉഷാര്‍

പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി നേരിടുന്നതിനിടെ വിവിധ പദ്ധതികള്‍ മുന്നോട്ടുവെച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന സുപ്രധാന പദ്ധതികള്‍ ചുവടെ.

  1. 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്
  2. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര
  3. യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ
  4. ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കി വര്‍ധിപ്പിച്ചു
  5. കോളേജ് വിദ്യാര്‍ഥിനികള്‍ 1,000 രൂപ വീതം സഹായം

തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങള്‍. യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നവയാണ് ഇവയില്‍ ഭൂരിഭാഗവും. ഇതിന് പുറമെ മറ്റ് പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

60 വയസിന് മുകളിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും, സ്ഥിരം തിയേറ്ററുകള്‍, കേരളത്തിന് ലിവിങ് മ്യൂസിയം, ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍, തൊഴില്‍ക്ഷമത വര്‍ധിപ്പിക്കല്‍, പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കും, മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, ക്ഷേമപെന്‍ഷന്‍, തീരദേശ സംരക്ഷണം, വിലക്കയറ്റ നിയന്ത്രണം എന്നിവയും നയപ്രഖ്യാപനത്തില്‍ ഇടംനേടിയിരുന്നു.

English Summary

Uncertainty surrounds the distribution of Kerala Welfare Pension and Sthree Suraksha Pension, with reports indicating that the next installment is unlikely to be released anytime soon. Beneficiaries are awaiting clarity from the government regarding the payment schedule and future disbursements.

Follow Us