Welfare Pension: 3,000 രൂപയോ? മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

Kerala Welfare Pension Distribution for May Starts Today: സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

Welfare Pension: 3,000 രൂപയോ? മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

പ്രതീകാത്മക ചിത്രം

Published: 

25 May 2026 | 07:40 AM

തിരുവനന്തപുരം: മെയ് മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ. മെയ് 25 തിങ്കളാഴ്ച മുതൽ പെൻഷൻ തുക വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിരുന്നു. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

പെൻഷൻ തുക എത്ര?

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പെൻഷൻ തുക 3,000 രൂപയായി ഉയർത്തും എന്നത്. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ മാസവും 2000 രൂപ തന്നെയാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 2011 – 2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തുക. പിന്നീട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടം ഘട്ടമായി പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചു. ഇത് 3000 രൂപയാക്കുമെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം.

ALSO READ: ഐഎഎസ് തലപ്പത്തെ അഴിച്ചുപണി, അതൃപ്തി പുകയുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം

സ്ത്രീകൾക്ക് സൗജന്യയാത്ര

ക്ഷേമപെൻഷൻ തുക വർധനവ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര. ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കുമെന്നും മറ്റ് തീരുമാനങ്ങൾ ഉടനെ അറിയിക്കുമെന്നുമാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിരുന്നു. ഏതെല്ലാം ബസിലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്, പ്രായപരിധി എന്തെങ്കിലുമുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉടൻ വ്യക്തമാക്കുമെന്നാണ് സൂചന.

മെയ് എട്ട് മുതൽ അഞ്ച് വരെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീ, ട്രാൻസ്ജെൻഡർ യാത്രക്കാരുടെ എണ്ണം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗജന്യ യാത്ര ഏതൊക്കെ ബസിൽ അനുവദിക്കണം, എത്രത്തോളം സാമ്പത്തിക സഹായം സർക്കാർ നൽകേണ്ടി വരും തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ നടക്കുകയാണ്.

നിലവിൽ ഒരു ദിവസം കെഎസ്ആർടിസയുടെ വരുമാനം ഏകദേശം എട്ട് കോടി രൂപയാണ്. കണക്കുകളനുസരിച്ച് യാത്രക്കാരിൽ 40 – 50 ശതമാനത്തോളം സ്ത്രീകളാണ്. ഇതിനനുസരിച്ച് സംസ്ഥാനത്ത് മുഴുവനായി പദ്ധതി നടപ്പിലാക്കിയാൽ ഏകദേശം മൂന്നരകോടിയോളം നഷ്ടം വന്നേക്കും. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കിയാല്‍ പ്രതിദിനം 90 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

സൗജന്യ യാത്ര അനുവദിക്കുന്ന ബസുകള്‍ നിജപ്പെടുത്തണമെന്നും കിലോമീറ്റര്‍ പരിധി വയ്ക്കണമെന്നും കെഎസ്ആർടിസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ചെന്നൈ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

English Summary:

Kerala Welfare Pension distribution for the month of May will start from today. The Social Security and Welfare Fund Board had allocated Rs 1070 crore for pension distribution. About 62 lakh people in the state are receiving welfare pension. Welfare pension for welfare fund members will be distributed through the respective boards.

Loading...
Unable to load recommendations.
Follow Us
Related Stories
പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടത്തിയ ക്രമക്കേടുകളിൽ പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Kerala Rain Alert: ഇനി മഴ തന്നെ മഴ! ഓറഞ്ച് അലര്‍ട്ട് പുതച്ച് കേരളം; കുട മടക്കാറായില്ല
Kerala Lottery Result : ഒരു കോടിയാണ് ഒന്നാം സമ്മാനം, സുവർണ്ണ കേരളം ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്
അ‌ഴിമതി ‘രഹസ്യം’ പറയില്ല! വിജിലൻസ് ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ​ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി
Sabarimala Fake Health Card: ശബരിമലയിൽ ലാബ് മാഫിയ സജീവം; വ്യാജ ഹെൽത്ത് കാർഡ് നൽകിയവർ പിടിയിൽ
അ‌പകടത്തിന് മുമ്പ് നടന്നത് വണ്ടി പറയും; സു​ഹൈലിന്റെ മിനി കൂപ്പറിന്റെ ‘ബ്ലാക്ക് ബോക്സ്’ ജർമ്മനിയിലേക്ക്
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി