Welfare Pension: ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച മുതൽ; കിട്ടുന്നത് 3000 രൂപയോ?

Kerala Welfare Pension Distribution: 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും.

Welfare Pension: ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച മുതൽ; കിട്ടുന്നത് 3000 രൂപയോ?

പ്രതീകാത്മക ചിത്രം

Updated On: 

20 May 2026 | 07:41 AM

തിരുവനന്തപുരം: മെയ് മാസത്തെ ക്ഷേമപെൻഷൻ വിതരണം അടുത്ത ആഴ്ച മുതൽ. ജൂൺ 25, തിങ്കളാഴ്ച മുതൽ തുക വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ട് ഈ മാസവും 2000 രൂപ തന്നെയാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

2011 – 2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തുക. പിന്നീട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടം ഘട്ടമായി പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചു. ഇത് 3000 രൂപയാക്കുമെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം. സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

ALSO READ: പാല്‍ വില സര്‍വ്വകാല റെക്കോഡില്‍; കുറഞ്ഞ നിരക്കില്‍ ഏത് കമ്പനിയുടേത് വാങ്ങാം?

മന്ത്രിസഭ തീരുമാനങ്ങൾ

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രധാനപ്പെട്ട രണ്ട് തീരുമാനങ്ങളാണ് എടുത്തത്. ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്നും മറ്റ് വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശാപ്രവർത്തകരുടെ ഓണറേറിയം 3000 രൂപയായി വർധിപ്പിച്ചു. റിട്ടയർമെന്റെ ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളിൽ കൂടി തീരുമാനങ്ങൾ പ്രഖ്യാപിക്കും. കുറച്ച് കൂടി കഴിയുമ്പോൾ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാചക തൊഴിലാളികളുടെ വേതനം ആയിരം രൂപ വ‍‍ർധിപ്പിച്ചിട്ടുണ്ട്. പ്രീ പ്രൈമറി ടീച്ചർമാർക്കും ആയമാർക്കും 1000 രൂപ വേതനം കൂട്ടി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ കൂടുതൽ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ഇത് ഏറ്റവും നന്നായി നടപ്പിലാക്കിയ ജപ്പാന്റെ മോഡൽ പരിശോധിച്ചായിരിക്കും സംസ്ഥാനത്ത് ആ വകുപ്പ് കൊണ്ടുവരുന്നത്. കൂടാതെ, ആലപ്പുഴയിൽ വച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Chief Minister VD Satheesan announced that the distribution of welfare pension for the month of May will begin from Monday, June 25. Rs 1070 crore has been allocated for the distribution of pensions. Around 62 lakh people are receiving welfare pension. Of these, the amount will reach the accounts of 26.62 lakh people. The rest will be directly transferred to their homes.

Follow Us
ഞായറാഴ്ച വൈകുന്നേരങ്ങളെ പേടിയോ? കാരണം ഇതാ
ഒരു ദിവസം എത്ര ബിസ്ക്കറ്റ് കഴിക്കാം?
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്