Milk Price Hike: പാല്‍ വില സര്‍വ്വകാല റെക്കോഡില്‍; കുറഞ്ഞ നിരക്കില്‍ ഏത് കമ്പനിയുടേത് വാങ്ങാം?
Milma to Amul: Compare Milk Prices as Rates Reach Record Levels: പശ്ചിമേഷ്യന്‍ യുദ്ധം കാരണം വില ഉയര്‍ന്ന മറ്റൊരു സാധനമാണ് പാല്‍. യുദ്ധത്തെ പഴിചാരി രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നു. മദര്‍ ഡയറി, അമുല്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ, ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം മില്‍മയും വില വര്‍ധിപ്പിക്കുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം ഉയരുന്നത് ചെറുതായൊന്നുമല്ല സാധാരണക്കാരെ വലയ്ക്കുന്നത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെയെല്ലാം വിലകള്‍ ഇടയ്ക്കിടെ മാറുന്നുണ്ട്. നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ചാണ് വിലക്കയറ്റം. യുദ്ധത്തെ തുടര്‍ന്ന് ഇന്ധനം, എല്‍പിജി, സിഎന്‍ജി തുടങ്ങിയവയുടെ വില വര്‍ധിക്കുന്നതിനോടൊപ്പം ഭക്ഷ്യവസ്തുക്കളുടെയും സ്വര്‍ണം പോലുള്ള ലോഹങ്ങളുടെയും നിരക്ക് ഉയരുന്നു.
പശ്ചിമേഷ്യന്‍ യുദ്ധം കാരണം വില ഉയര്‍ന്ന മറ്റൊരു സാധനമാണ് പാല്‍. യുദ്ധത്തെ പഴിചാരി രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നു. മദര്‍ ഡയറി, അമുല്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ, ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം മില്‍മയും വില വര്‍ധിപ്പിക്കുകയാണ്.
പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ
മെയ് 21 മുതല്‍ മില്‍മ പാലിന് പുതിയ നിരക്കാണ്. ലിറ്ററിന് നാല് രൂപ വീതമാണ് വര്‍ധിപ്പിക്കുന്നത്. ഏറെ നാളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. പുതുക്കിയ നിരക്ക് പ്രകാരം, വിലയില്‍ നിന്നും 83.75 ശതമാനം വിഹിതം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും, 6.5 ശതമാനം വീതം സൊസൈറ്റികള്‍ക്കും ഡീലര്‍മാര്‍ക്കും വിതരണം ചെയ്യുന്നതാണ്. 2.5 ശതമാനം മില്‍മയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്കും നല്‍കും. 0.5 ശതമാം പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ നടപടികള്‍ക്ക് കൈമാറാനാണ് തീരുമാനം.
പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ഒരു ലിറ്റര്‍ മില്‍മ പാല്‍ പായ്ക്കറ്റിന് വില 56 രൂപയായിരിക്കും. മില്‍മ പാലിന് മാത്രമല്ല, തൈര്, നെയ്യ്, പേഡ ഉള്‍പ്പെടെയുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കാനാണ് സാധ്യത.
എന്തുകൊണ്ട് വില ഉയര്‍ത്തുന്നു?
കന്നുകാലികളുടെ തീറ്റ വിലയിലെ വര്‍ധനവ്, ഗതാഗത ചെലവ് ഉയരല്‍, ഉത്പാദന ചെലവ് കൂടുന്നു തുടങ്ങി വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാലിന് വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മില്‍മ വില വര്‍ധിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഇനിയും പഴയ നിരക്കില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്.
Also Read:Milk Price Hike: പാല്‍ വില കൂടി, ഇന്ന് മുതല്‍ പുതുക്കിയ നിരക്ക്; ഈ ബ്രാന്‍ഡുകള്‍ തൊട്ടാല്‍ പൊള്ളും
അമുലിനും വില ഉയര്‍ന്നു
രണ്ട് രൂപയാണ് അമുല്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്തിയിരിക്കുന്നത്. അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്‌പെഷ്യല്‍ തുടങ്ങിവയ്‌ക്കെല്ലാം വില കൂടിയിട്ടുണ്ട്. അമുല്‍ ടാസ ലിറ്ററിന് 57 രൂപ, അമുല്‍ ഗോള്‍ഡ് 1 ലിറ്റര്‍ 70 രൂപ, അമുല്‍ ടീ സ്‌പെഷ്യല്‍ ലിറ്ററിന് 66 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
മദര്‍ ഡയറിയിലെ പുതുക്കിയ നിരക്ക്
മദര്‍ ഡയറിയുടെ പുതുക്കിയ നിരക്കുകള്‍ പ്രകാരം ഫുള്‍ ക്രീം മില്‍ക്ക് ലിറ്ററിന് ഇനി മുതല്‍ 72 രൂപ നല്‍കണം. ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്, ടോണ്‍ഡ് മില്‍ക്ക്, പ്രോ മില്‍ക്ക് വേരിയന്റുകള്‍ തുടങ്ങിവയ്‌ക്കെല്ലാം വില വര്‍ധനവുണ്ടായിട്ടുണ്ട്.
പ്രവര്‍ത്തന ചെലവ് ഉയരുന്നതും, പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം പാല്‍ കയറ്റുമതിയില്‍ നേരിട്ട പ്രതിസന്ധിയും കാരണമാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ഗതാഗത ചെലവും ഗണ്യമായി ഉയരുന്നു. ഇതും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള നീക്കത്തിലാണ് ബ്രാന്‍ഡുകള്‍.
English Summary
Milk prices have reached record highs across India, raising concerns among consumers. Here is a comparison of Milma, Amul and Mother Dairy rates to find out which brand currently offers the most affordable option.