AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bose Krishnamachari: ലൈംഗികാരോപണം: കൊച്ചി ബിനാലെ മേധാവി ബോസ് കൃഷ്ണമാചാരി രാജിവച്ചു

Bose Krishnamachari: പോഷ് ആക്ട് പ്രകാരം ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ (ഐസിസി) ഒരു പരാതി ലഭിച്ചു. ഇത് ഡിസംബറിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിക്രമത്തിനിരയായ യുവതിയുടെ ബിനാലയിലെ സൂപ്പർവൈസർ ആയിരുന്നു കൃഷ്ണമാചാരി എന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തുകയുംലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു.....

Bose Krishnamachari: ലൈംഗികാരോപണം: കൊച്ചി ബിനാലെ മേധാവി ബോസ് കൃഷ്ണമാചാരി രാജിവച്ചു
Bose KrishnamachariImage Credit source: Facebook
Ashli C
Ashli C | Updated On: 25 Mar 2026 | 11:04 AM

കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡണ്ട് സ്ഥാനത്തുനിന്നും ബോസ് കൃഷ്ണമാചാരി രാജിവെച്ചു. ലൈംഗോരോപണത്തെ തുടർന്നാണ് രാജിവച്ചത് എന്നാണ് റിപ്പോർട്ട്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവും ആയിരുന്നു അദ്ദേഹം. 2026 ജനുവരി 14നാണ് രാജിവെച്ചത്. അതേസമയം രാജിവെക്കുന്ന സമയത്ത് കുടുംബപരമായ ചില പ്രശ്നങ്ങൾ കൊണ്ടാണ് രാജി എന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോർട്ട്. എന്നാൽ പിന്നീടാണ് ബിനാലെയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്നാണ് രാജിയെന്ന വിവരം ഇപ്പോൾ പുറത്തുവരുന്നത്.

ഇദ്ദേഹത്തിനെതിരെ ജനുവരിയിൽ തന്നെ പരാതി ലഭിച്ചിരുന്നു എന്നും തുടർന്ന് ഇന്റേണൽ കമ്മിറ്റിയിൽ ചർച്ച ചെയ്താണ് നടപടി സ്വീകരിച്ചത് എന്നും ബിനാലെ ട്രസ്റ്റിന്റെ ചെയർമാൻ വി വേണുഗോപാൽ വ്യക്തമാക്കി.പോഷ് ആക്ട് പ്രകാരം ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ (ഐസിസി) ഒരു പരാതി ലഭിച്ചു. ഇത് ഡിസംബറിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിക്രമത്തിനിരയായ യുവതിയുടെ ബിനാലയിലെ സൂപ്പർവൈസർ ആയിരുന്നു കൃഷ്ണമാചാരി എന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു.

അതേസമയം തനിക്കെതിരായ ലൈംഗികാരോപണം വസ്തുത വിരുദ്ധമാണ് എന്നാണ് കൃഷ്ണമാചാരി പ്രതികരിക്കുന്നത്. ഇത്തരം വാർത്തകൾ എവിടെ നിന്നാണ് പ്രചരിക്കുന്നത് എന്ന് തനിക്കറിയാമെന്നും തന്റെ അഭിഭാഷകരോട് നിയമനടപടി സ്വീകരിക്കാനായി നിർദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിന്റെ പ്രവർത്തനങ്ങൾ നടക്കുമെന്നും കൃഷ്ണമാചാരി പ്രതികരിച്ചു. അതേസമയം കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഈ മാസം ആദ്യം കൃഷ്ണമാചാരിയെ നഗരത്തിലെ ആർട്ട്, ഡിസൈൻ, കൾച്ചറൽ ക്യൂറേറ്ററായി നിയമിച്ചിരുന്നു.

ബിനാലെയുടെ അടുത്ത പതിപ്പിനുള്ള ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതിന് ആർട്ടിസ്റ്റും ക്യൂറേറ്ററുമായ ജിതീഷ് കല്ലാട്ട് കെഎംബി പ്രസിഡന്റിന്റെ പങ്ക് ഏറ്റെടുക്കുമെന്ന് കെബിഎഫ് അറിയിച്ചു.നിലവിലുള്ള പതിപ്പ് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയും അദ്ദേഹത്തിന്റെ കലാ കൂട്ടായ്മയായ എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് ക്യൂറേറ്റ് ചെയ്യുന്നത്.

Follow Us