AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Metro: കൊച്ചി മെട്രോയില്‍ ഇനി കാത്തിരിപ്പില്ല; 6 മിനിറ്റില്‍ ട്രെയിനെത്തും, പീക്ക് അവറില്‍ സുഖയാത്ര

Kochi Metro Passengers to Get Additional Services From July 22 Under New Timetable: എട്ട് അധിക ട്രെയിനുകളാണ് ഇതിനായി കെഎംആര്‍എല്‍ കൊണ്ടുവരുന്നത്. പുതിയ ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും. ഇതുമാത്രമല്ല, മെട്രോയിലെ തിരക്ക് കുറയ്ക്കാനും വേഗതയേറിയ യാത്ര ഒരുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Kochi Metro: കൊച്ചി മെട്രോയില്‍ ഇനി കാത്തിരിപ്പില്ല; 6 മിനിറ്റില്‍ ട്രെയിനെത്തും, പീക്ക് അവറില്‍ സുഖയാത്ര
കൊച്ചി മെട്രോImage Credit source: Kochi Metro Facebook Page
Shiji M K
Shiji M K | Published: 22 Jul 2026 | 06:53 AM

കൊച്ചി: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, കൊച്ചി മെട്രോയില്‍ അധിക ട്രെയിന്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). കഴിഞ്ഞ മൂന്ന് മാസമായി യാത്രക്കാരുടെ എണ്ണത്തില്‍ സംഭവിച്ച വര്‍ധനവ് കണക്കിലെടുത്താണ് സര്‍വീസുകളില്‍ മാറ്റം വരുത്താന്‍ കൊച്ചി മെട്രോ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള പ്രവൃത്തി ദിനങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തി.

എന്ന് മുതല്‍ പുതിയ സര്‍വീസുകള്‍?

ജൂലൈ 22 ബുധന്‍ മുതല്‍ കൊച്ചി മെട്രോയില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതാണ്. രാവിലെ 8 മണി മുതല്‍ 10 മണി വരെയും വൈകുന്നേരും 4 മണി മുതല്‍ 7 മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് ക്രമീകരണം. 6 മിനിറ്റ് 45 സെക്കന്‍ഡ് ഇടവേളകളില്‍ പ്രവൃത്തി ദിനങ്ങളില്‍ ട്രെയിനെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

എട്ട് അധിക ട്രെയിനുകളാണ് ഇതിനായി കെഎംആര്‍എല്‍ കൊണ്ടുവരുന്നത്. പുതിയ ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും. ഇതുമാത്രമല്ല, മെട്രോയിലെ തിരക്ക് കുറയ്ക്കാനും വേഗതയേറിയ യാത്ര ഒരുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അധിക സര്‍വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍

കൊച്ചി മെട്രോയിലേക്ക് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൊണ്ടുവരുന്നത് പരീക്ഷണാടിസ്ഥാനത്തിലാണ്. ആദ്യ ഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് നടപ്പാക്കാനാണ് കെഎംആര്‍എലിന്റെ നീക്കം. ഇക്കാലയളവില്‍ യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം, യാത്രക്കാരുടെ എണ്ണം, സര്‍വീസുകളുടെ പ്രവര്‍ത്തനക്ഷമത എന്നിവയെല്ലാം വിലയിരുത്തിയ ശേഷമായിരിക്കും ട്രെയിനുകള്‍ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

മെട്രോ പാത നിര്‍മാണം അതിവേഗം മുന്നോട്ട്

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാക്കനാട് മെട്രോ റെയിലിന്റെ നിര്‍മാണം 58 ശതമാനത്തോളം പിന്നിട്ടതായി കെഎംആര്‍എല്‍ വ്യക്തമാക്കി. ഇന്‍ഫോപാര്‍ക്ക്-കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണമാണ് അതിവേഗത്തില്‍ മുന്നോട്ടുപോകുന്നത്. പാത നിര്‍മാണത്തിന് ആവശ്യമായ 310 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഭൂരിഭാഗം സ്ഥലങ്ങളിലും പിയര്‍ക്യാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Also Read: Kochi Metro: കൊച്ചി വാട്ടർ മെട്രോ തെക്കൻ ജില്ലകളിലേക്ക്; ഇനി കായൽ വഴി പറക്കാം!

11 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്, ഇവയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ ആകെ 469 തൂണുകളാണ് കാക്കനാട് മെട്രോ പദ്ധതിയ്ക്കായി ആവശ്യമുള്ളത്. റോഡിലെ തൂണുകളില്‍ 80 ശതമാനത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി.

ഒന്‍പത് സ്റ്റേഷനുകളുടെ നിര്‍മാണം മാത്രമാണ് നിലവില്‍ അതിവേഗത്തില്‍ മുന്നോട്ടുപോകുന്നത്, പടമുകളില്‍ സ്റ്റേഷന്‍ നിര്‍മാണം ഇനിയും തുടങ്ങിയിട്ടില്ല. സ്റ്റേഷന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. ചെമ്പുമുക്കിലാണ് മെട്രോ സ്‌റ്റേഷന്റെ നിര്‍മാണം ഏറ്റവും ഒടുവില്‍ ആരംഭിച്ചത്, സ്ഥലമേറ്റെടുക്കല്‍ വൈകിയത് തന്നെയാണ് ഇവിടുത്തെ നിര്‍മാണം വൈകുന്നതിനും കാരണമായത്. മെട്രോയുടെ പതിനൊന്നാമത്തെ സ്റ്റേഷന്‍ സ്മാര്‍ട്ട്‌സിറ്റിക്ക് അകത്താണ്, ഇവിടെയും നിര്‍മാണം ആരംഭിച്ചിട്ടില്ല.

English Summary

Kochi Metro has announced additional train services from July 22. A revised timetable will also come into effect across the network. The changes are aimed at improving passenger convenience and managing travel demand. Commuters are advised to check the updated schedule before planning their journey.

Follow Us