Kochi Traffic Restriction: കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല
Kochi Traffic Restrictions From June 29 for Metro Work: സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുക. ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത നിർദ്ദേശാനുസരണമാണ് റൂട്ട് ക്രമീകരിച്ചിട്ടുണ്ട്.
കൊച്ചി: ജൂൺ 29 തിങ്കളാഴ്ച മുതൽ കൊച്ചിയിൽ ഗതാഗത നിയന്ത്രണം. എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന പാതകളിൽ ഒന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ജൂൺ 29 തിങ്കളാഴ്ച മുതൽ എളംകുളം മെട്രോ സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്നേ ദിവസം മുതൽ എല്ലാ ദിവസവും നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 11:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തുക. ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത നിർദ്ദേശാനുസരണമാണ് റൂട്ട് ക്രമീകരിച്ചിട്ടുണ്ട്.
ALSO READ: മറക്കരുതേ! പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; തുള്ളിമരുന്ന് നൽകുക 19,80,224 കുട്ടികൾക്ക്
നിയന്ത്രണങ്ങൾ ഇങ്ങനെ…
- നിയന്ത്രണമുള്ള സമയങ്ങളിൽ ഇരു ദിശകളിലേക്കുമുള്ള വാഹന ഗതാഗതം റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ചായിരിക്കും കടത്തിവിടുക.
- ഈ റൂട്ടിലൂടെ വാഹനങ്ങളിൽ പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം.
- സുഗമമായ യാത്രയ്ക്കായി സ്ഥലത്തുണ്ടാകുന്ന ട്രാഫിക് പൊലീസിന്റെയും കെഎംആർഎൽ സുരക്ഷാ ജീവനക്കാരുടെയും നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാൻ ശ്രദ്ധിക്കണം.
- എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങളും വാഹനയാത്രികരും പൂർണ്ണമായി സഹകരിക്കണമെന്നും കെഎംആർഎൽ അഭ്യർത്ഥിച്ചു.
ജൂലൈ മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനം. സ്ത്രീകളുടെ സൗജന്യയാത്രയും ഡീസല്‍ വിലയിലെ വര്‍ധനവും സ്വകാര്യ ബസുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
ഡീസല്‍ വര്‍ധനവും സൗജന്യ യാത്രയും മൂലം പ്രതിദിനം 4,000 രൂപയോളം സ്വകാര്യ ബസുകള്‍ നഷ്ടം നേരിടുന്നുണ്ട് എന്നാണ് കണക്ക്. ഓരോ ദിവസവും കിട്ടുന്ന പണം ജീവനക്കാരുടെ കൂലി കൊടുക്കാന്‍ പോലും തികയുന്നില്ല. കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-കുന്നമംഗലം, താമരശേരി, മുക്കം, മാവൂര്‍, വടകര, കൊയിലാണ്ടി റൂട്ടുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുള്ളത്. സ്വകാര്യ ബസുകള്‍ നേരിടുന്ന നഷ്ടത്തെ കുറിച്ച് ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പരിഹാരവും കണ്ടെത്തിയില്ലെന്ന ആരോപണവും കമ്മിറ്റി ഉന്നയിക്കുന്നുണ്ട്.
English Summary:
Kochi Traffic Restrictions From June 29. Due to repair and construction work at Elamkulam Metro Station, night-time traffic restrictions will be imposed on Sahodaran Ayyappan Road. According to Kochi Metro Rail Limited, the work will begin on Monday, June 29. As a result, traffic restrictions will be in effect every day from 11 p.m. to 6 a.m. starting June 29, to facilitate the safe execution of the maintenance and construction activities.