Kochi Metro: കൊച്ചി വാട്ടർ മെട്രോ തെക്കൻ ജില്ലകളിലേക്ക്; ഇനി കായൽ വഴി പറക്കാം!

Kochi Water Metro to Connect Alappuzha and Kollam: പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചതായി ഗതാഗത മന്ത്രി സിപി ജോൺ അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നിലവിൽ 10 ബാർജുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Kochi Metro: കൊച്ചി വാട്ടർ മെട്രോ തെക്കൻ ജില്ലകളിലേക്ക്; ഇനി കായൽ വഴി പറക്കാം!

കൊച്ചി വാട്ടർ മെട്രോ

Updated On: 

02 Jul 2026 | 10:16 AM

കൊച്ചി വാട്ടർ മെട്രോ തെക്കൻ ജില്ലകളിലേക്കും വിപുലീകരിക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ പുതിയ പദ്ധതികൾ വരുന്നത്. ഇനി കായൽ സൗന്ദര്യം ആസ്വദിച്ച് വേഗത്തിൽ യാത്ര ചെയ്യാം. പുതിയ പദ്ധതി ഗതാഗത മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം ടൂറിസം രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികൃതർ പറയുന്നു.

പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് കൊച്ചി മെട്രോ റെയിൽ മുഖേന പഠനം നടത്തി റിപ്പോർട്ട് ദേശീയ ജലപാത അതോറിറ്റിക്ക് സമർപ്പിച്ചതായി ഗതാഗത മന്ത്രി സിപി ജോൺ അറിയിച്ചു. റോഡ് മാർഗ്ഗമുള്ള അമിതമായ ചരക്കുനീക്കത്തെ ജലപാതകളിലേക്ക് മാറ്റാൻ സർക്കാർ സജീവമായി ആലോചിക്കുന്നുണ്ടെന്നും ഇതിനായി കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ നിലവിൽ 10 ബാർജുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഘട്ടം ഘട്ടമായാകും പുതിയ റൂട്ടുകൾ ഒരുക്കുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ബന്ധിപ്പിച്ചായിരിക്കും പുതിയ റൂട്ടുകൾ വരുന്നത്. ആലപ്പുഴയിലും കൊല്ലത്തും ജെട്ടികൾ നിർമ്മിക്കാനുള്ള അനുയോജ്യമായ സ്ഥലങ്ങൾ അധികൃതർ കണ്ടെത്തി വരികയാണ്. കെഎസ്ആർടിസി ബസുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് ബസ് മാറികയറുന്നതും എളുപ്പമാകും. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് തന്നെ യാത്ര ചെയ്യാനുള്ള സൗകര്യമാകും സജ്ജമാക്കുന്നത്. ഹൈബ്രിഡ് ബോട്ടുകളിലൂടെയുള്ള യാത്ര തീരദേശ ജില്ലകൾക്കിടയിൽ മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കും.

ALSO READ: ജൂലൈ റേഷൻ വിതരണം ഇന്ന് മുതൽ, ഈ കാർഡുകാർക്ക് 3 കിലോ അധിക ഗോതമ്പ്

ജലഗതാഗതം കുതിക്കുന്നു

നിലവിൽ, കുട്ടനാട് സഫാരി, വേഗ, സീ കുട്ടനാട്, സീ അഷ്ടമുടി തുടങ്ങി നിരവധി പദ്ധതികൾ ജലഗതാഗത വകുപ്പ് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. യാത്രക്കാരെ ജലഗതാഗത സംവിധാനങ്ങളിലേക്ക് ആകർഷിക്കുന്നതിനായി വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. സോളാറിൽ പൂർണ്ണമായും പ്രവർത്തിക്കുന്ന ആദിത്യ, ഇന്ദ്ര തുടങ്ങിയ ബോട്ടുകൾ മലിനീകരണവും യാത്രാച്ചെലവും കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

2031-ഓടെ പൂർണ്ണമായും സീറോ എനർജി, സീറോ എമിഷൻ, സീറോ ഫ്യൂവൽ കോസ്റ്റ് എന്നതാണ് ജലഗതാഗത വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വരും വർഷങ്ങളിൽ  60 ശതമാനം ബോട്ടുകളും 50 ശതമാനം സ്റ്റേഷനുകളും സോളാർ സംവിധാനത്തിലേക്ക് മാറുന്നതാണ്. വൈക്കം സ്റ്റേഷനെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി ഇതിനകം മാറ്റിക്കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ യാത്രാ ബോട്ട് ആദിത്യയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ബോട്ടിനുള്ള ഗുസ്താവ് ട്രൂവെ അവാർഡ് ലഭിച്ചതും കേരളത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

English Summary:

Kerala government has approved the expansion of the Kochi Water Metro to Alappuzha and Kollam, marking a major step toward improving water-based public transport in the state. The project aims to provide fast, eco-friendly connectivity using electric-hybrid ferries, reducing road congestion while boosting tourism and sustainable travel.

Loading...
Unable to load recommendations.
Follow Us
Related Stories
Onam Celebration: അനന്തപുരിയിൽ ഓണവസന്തം: സംസ്ഥാനതല ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം, ഉദ്ഘാടനം വൈകിട്ട്
Onam 2026: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം; ഓണാഘോഷം പൊടിപൊടിക്കും
Onam 2026 Pooradam Day: വന്നല്ലോ വന്നല്ലോ പൂരാടം വന്നല്ലോ…ഇന്ന് പൂരാടം; മാവേലിയെ കാത്ത് കേരളം
Kerala Weather Update: പൂരാടത്തിൽ പൂരം മഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്; മുന്നറിയിപ്പ് ഇവിടെയെല്ലാം
Vehicle Modification : ഫൈൻ അടയ്ക്കാൻ ലോൺ വേണ്ടിവരും! വാഹന മോഡിഫിക്കേഷന് ഹൈക്കോടതിയുടെ പൂട്ട്, ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴയിടാൻ നിർദേശം
Muvattupuzha District Formation : പുതിയ ജില്ലയായി മൂവാറ്റുപുഴ പരി​ഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, ഡീ ലിമിറ്റേഷൻ കമ്മീഷൻ വരും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം