AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Water Metro : കൊച്ചിൻ വാട്ടർ മെട്രോ ഇനി രാജ്യമെങ്ങും: 18 കേന്ദ്രങ്ങളിൽ സർവീസിന് സാധ്യത, പുതിയ പഠനം പറയുന്നത് ഇങ്ങനെ

Kochi Water Metro Maps Nationwide Expansion: കേരളത്തിൽ കൊച്ചിക്ക് പുറമെ കൊല്ലം, ആലപ്പുഴ ജില്ലകളിലും വാട്ടർ മെട്രോ നടപ്പാക്കാനുള്ള പഠനം പൂർത്തിയായി. ആലപ്പുഴയിൽ 87.77 കിലോമീറ്റർ നീളത്തിൽ എട്ട് പ്രധാന റൂട്ടുകളാണ് നിർദേശിച്ചിരിക്കുന്നത്

Kochi Water Metro : കൊച്ചിൻ വാട്ടർ മെട്രോ ഇനി രാജ്യമെങ്ങും: 18 കേന്ദ്രങ്ങളിൽ സർവീസിന് സാധ്യത, പുതിയ പഠനം പറയുന്നത് ഇങ്ങനെ
Kochi Water MetroImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 15 Mar 2026 | 06:00 AM

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ മാതൃക രാജ്യത്തെ മറ്റ് 18 കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നടത്തിയ വിപുലമായ സാധ്യതാപഠന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. 11 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തിനൊടുവിലാണ് ഈ കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ നവംബറിലാണ് കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രാലയം ഈ ദൗത്യം കെ.എം.ആർ.എല്ലിനെ ഏൽപ്പിച്ചത്. നിലവിൽ രാജ്യത്തെ വിവിധ മെട്രോ പദ്ധതികൾക്ക് കൺസൾട്ടൻസി നൽകുന്നതിലൂടെ എട്ട് കോടി രൂപയുടെ വരുമാനം കൊച്ചി മെട്രോയ്ക്കുണ്ട്.
ശ്രീനഗർ, ഗുവാഹത്തി, പട്ന, വരാണാസി, അയോധ്യ, പ്രയാഗ്‌രാജ്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, ആൻഡമാൻ തുടങ്ങിയവയാണ് പഠനം പൂർത്തിയാക്കിയ പ്രധാന നഗരങ്ങൾ. ലക്ഷദ്വീപ്, കൊൽക്കത്ത എന്നിവിടങ്ങളിലെ പഠനം പുരോഗമിക്കുകയാണ്.

കേരളത്തിൽ കൊല്ലവും ആലപ്പുഴയും

കേരളത്തിൽ കൊച്ചിക്ക് പുറമെ കൊല്ലം, ആലപ്പുഴ ജില്ലകളിലും വാട്ടർ മെട്രോ നടപ്പാക്കാനുള്ള പഠനം പൂർത്തിയായി. ആലപ്പുഴയിൽ 87.77 കിലോമീറ്റർ നീളത്തിൽ എട്ട് പ്രധാന റൂട്ടുകളാണ് നിർദേശിച്ചിരിക്കുന്നത്. 15 ടെർമിനലുകളും 61 ബോട്ടുകളും ഇതിനായി വേണ്ടിവരും. ഏകദേശം 1366 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുന്നമട, കൈനകരി, മുഹമ്മ, പാതിരാമണൽ, കുമരകം തുടങ്ങിയവയാണ് പ്രധാന റൂട്ടുകൾ. കൊല്ലത്ത് 34.85 കിലോമീറ്റർ ജലപാതയിലായി 15 ടെർമിനലുകളും 35 ബോട്ടുകളും ആവശ്യമാണ്. പദ്ധതി ചെലവ് 971 കോടി രൂപ.

Also Read – കൊല്ലം – തേനി ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നു; ആദ്യ റീച്ചിന് അന്തിമ അംഗീകാരം

മുംബൈ മെട്രോപൊലീറ്റൻ മേഖലയിൽ വാട്ടർ മെട്രോ ആരംഭിക്കുന്നതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) കെ.എം.ആർ.എൽ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചു. വസായ്, മനോരി, താനെ, പനവേൽ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 250 കിലോമീറ്റർ നീളവും ഇതിനുണ്ടാകും. 10 റൂട്ടുകൾ, 49 ടെർമിനലുകൾ, 207 ബോട്ടുകൾ എന്നിങ്ങനെയാകും ഇതിന്റെ സൗകര്യങ്ങൾ.

നദികൾ, കനാൽ, കായൽ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നഗര ഗതാഗതത്തിന് ജലപാതകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതായിരുന്നു പഠനത്തിന്റെ കാതൽ. കൊച്ചിയിൽ വാട്ടർ മെട്രോ വൻ വിജയമായതോടെയാണ് ഈ മാതൃക രാജ്യവ്യാപകമാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

Follow Us